17
October 2021 - 8:59 pm IST

Download Our Mobile App

Flash News
Archives

Kollywood

keerthy

ദളപതി 66 ൽ നായികയായി കീർത്തി സുരേഷ്

Published:12 October 2021

ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത് ‘ദളപതി 66’ എന്നാണ്. ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് വേഷമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ബീസ്റ്റിന് മുൻപ് തന്നെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിൽ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പമാണ് വിജയ് എത്തുക. ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത് ‘ദളപതി 66’ എന്നാണ്. ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് വേഷമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ‘ഭൈരവാ’, ‘സർക്കാർ’ എന്നീ ചിത്രങ്ങളിൽ വിജയ്‌ക്കൊപ്പം അഭിനയിച്ച കീർത്തി സുരേഷ് വിജയ്ക്കൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാവും ഇത്.

ചിത്രത്തിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടനുണ്ടാകും. മരക്കാർ, അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് കീർ‌ത്തിയിപ്പോൾ. തെലുങ്ക് ചിത്രമായ മിസ് ഇന്ത്യ എന്ന സിനിമയിലാണ് അവസാനമായി കീർ‌ത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. 


വാർത്തകൾ

Sign up for Newsletter



top