17
October 2021 - 10:05 pm IST

Download Our Mobile App

Flash News
Archives

Market

Gold loan, Gold, Business News, Banking

സ്വ​ർ​ണ​പ്പ​ണ​യ വി​പ​ണി​യി​ൽ ഉ​ണ​ർ​വ്

Published:12 October 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ ബാ​ങ്കു​ക​ളും ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പാ രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. മ​ത്സ​രം ശ​ക്ത​മാ​യ​തോ​ടെ പ​ലി​ശ നി​ര​ക്കി​ലും പ്രോ​സ​സി​ങ് ഫീ​യി​ലു​മൊ​ക്കെ ഇ​ള​വു​ക​ൾ ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ബാ​ങ്കു​ക​ളും ധ​ന സ്ഥാ​പ​ന​ങ്ങ​ളും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു

കൊ​ച്ചി: സ്വ​ർ​ണ​പ്പ​ണ​യ വി​പ​ണി​യി​ൽ വീ​ണ്ടും മി​ക​ച്ച വ​ള​ർ​ച്ച ദൃ​ശ്യ​മാ​കു​ന്നു. കൊ​വി​ഡാ​ന​ന്ത​ര കാ​ല​യ​ള​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബി​സി​ന​സ് മേ​ഖ​ല​യും വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ​ക​ൾ​ക്ക് വ​ൻ ഉ​ണ​ർ​വാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ ബാ​ങ്കു​ക​ളും ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പാ രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. മ​ത്സ​രം ശ​ക്ത​മാ​യ​തോ​ടെ പ​ലി​ശ നി​ര​ക്കി​ലും പ്രോ​സ​സി​ങ് ഫീ​യി​ലു​മൊ​ക്കെ ഇ​ള​വു​ക​ൾ ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ബാ​ങ്കു​ക​ളും ധ​ന സ്ഥാ​പ​ന​ങ്ങ​ളും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.

കേ​ര​ളം ആ​സ്ഥാ​ന​മാ​യു​ള്ള ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​യ മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, മ​ണ​പ്പു​റം ഫി​നാ​ൻ​സ്, മു​ത്തൂ​റ്റ് കാ​പ്പി​റ്റ​ൽ, മി​നി മു​ത്തൂ​റ്റ്, കൊ​ശ​മ​റ്റം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ​പ്പ​ണ​യ വി​പ​ണി അ​ട​ക്കി വാ​ഴു​ന്ന​ത്. ഇ​തോ​ടൊ​പ്പം കേ​ര​ള ബാ​ങ്കു​ക​ളാ​യ ഫെ​ഡ​റ​ൽ ബാ​ങ്ക്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, സി​എ​സ്ബി ബാ​ങ്ക് എ​ന്നി​വ​യും സ്വ​ർ​ണ പ​ണ​യ വാ​യ്പാ വി​ത​ര​ണ​ത്തി​ൽ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കു​ന്നു. ലോ​ക്‌​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ച് തു​ട​ങ്ങി​യ​തി​നാ​ൽ അ​ടി​യ​ന്ത​ര ധ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​തും സ്വ​ർ​ണ​പ്പ​ണ​യ​ത്തി​നെ​യാ​ണ്. ക​ച്ച​വ​ടം പു​ന​രാ​രം​ഭി​ക്കാ​നും വി​പു​ല​പ്പെ​ടു​ത്താ​നും മൂ​ല​ധ​ന ല​ഭ്യ​ത ഉ​ട​ന​ടി ല​ഭ്യ​മാ​ക്കാ​ൻ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ​ക​ൾ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​രം​ഗ​ത്തെ മി​ക​ച്ച വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ലെ ഒ​രു ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കാ​ര്യ​മാ​യ നൂ​ലാ​മാ​ല​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ര​മാ​വ​ധി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​പ​ഭോ​ക്താ​വി​ന് പ​ണം ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത.

അ​തേ​സ​മ​യം സ്വ​ർ​ണ വി​ല കാ​ര്യ​മാ​യി മെ​ച്ച​പ്പെ​ടാ​ത്ത​തി​നാ​ൽ ബാ​ങ്കു​ക​ൾ വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് ഈ ​രം​ഗ​ത്ത് വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​ത്. അ​ടു​ത്ത ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പാ മേ​ഖ​ല​യി​ൽ 18 മു​ത​ൽ 20 ശ​ത​മാ​നം വ​രെ വ​ള​ർ​ച്ച ദൃ​ശ്യ​മാ​കു​മെ​ന്നാ​ണ് പ്ര​മു​ഖ ധ​ന​കാ​ര്യ ഏ​ജ​ൻ​സി​യാ​യ ക്രി​സി​ലി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യ്പാ ആ​വ​ശ്യം ഉ​ണ്ടാ​കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top