17
October 2021 - 10:28 pm IST

Download Our Mobile App

Flash News
Archives

Pravasi

കെവിൻ ജോർജിന്‍റെ നേതൃത്വത്തിൽ ന്യൂ ജേഴ്‌സി ഗവർണർ ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചു

Published:13 October 2021

 ഫില്‍ മര്‍ഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ഏകദേശം മൂന്ന് മില്യണ്‍ ഡോളര്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമാകാനും ഒരു ലക്ഷം ഡോളറോളം ശേഖരിക്കാനും കഴിഞ്ഞത് വലിയ ഒരു നേട്ടമായി കാണുന്നുവെന്ന് കെവിന്‍ ജോര്‍ജ് പറഞ്ഞു

അറ്റോര്‍ണി കെവിന്‍ ജോര്‍ജിന്‍റെയും അറ്റോര്‍ണി ഗാരി പാസ്‌റിച്ചയുടെയും, സാം മടാലിയുടെയും നേതൃത്വത്തില്‍, വരാനിരിക്കുന്ന ന്യൂ ജേഴ്സി ഗവര്‍ണര്‍ തെരെഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് ശേഖരണം നടന്നു. ഒരു ലക്ഷം ഡോളറോളം ഫണ്ട് ശേഖരിച്ചു. ഫണ്ട് ശേഖരണ പരിപാടിയില്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും, പത്‌നി റ്റാമി മര്‍ഫിയോടൊപ്പം ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യവസായ പ്രമുഖരും പങ്കെടുത്തു.

 ഫില്‍ മര്‍ഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ഏകദേശം മൂന്ന് മില്യണ്‍ ഡോളര്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമാകാനും ഒരു ലക്ഷം ഡോളറോളം ശേഖരിക്കാനും കഴിഞ്ഞത് വലിയ ഒരു നേട്ടമായി കാണുന്നുവെന്ന് കെവിന്‍ ജോര്‍ജ് പറഞ്ഞു

കെവിന്‍ ജോര്‍ജ് ന്യൂ ജേഴ്സിയിലും ന്യൂയോര്‍ക്കിലുമായി പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകനാണ്. ഗാരി പാസ്‌റിച്ചയുടെ കൂടെയാണ് അദ്ദേഹം അഭിഭാഷകനായി ജോലി ചെയ്യുന്നത്.
 


വാർത്തകൾ

Sign up for Newsletter



top