17
October 2021 - 10:45 pm IST

Download Our Mobile App

Flash News
Archives

Travel

athirappilli

അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു, മലക്കപ്പാറയ്ക്കുള്ള വിലക്കും നീക്കി

Published:13 October 2021

വിനോദസഞ്ചാരികളെ അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പ്രവേശിപ്പിച്ചു തുടങ്ങി. മഴ ശമിച്ചതിനെ തുടർന്നാണ് നടപടി.

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് അടച്ച അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു. വിനോദസഞ്ചാരികളെ അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പ്രവേശിപ്പിച്ചു തുടങ്ങി. മഴ ശമിച്ചതിനെ തുടർന്നാണ് നടപടി. മലക്കപ്പാറ യാത്രക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. അതിരപ്പിള്ളി-മലക്കപ്പാറ റോഡും തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് അതിരപ്പിള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു.

വെള്ളച്ചാട്ടം അതിശക്തമായാണ് നിറഞ്ഞൊഴുകിയിരുന്നത്. ഇതേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. ടൂറിസ്റ്റുകളുടെ പ്രവേശനവും വിലക്കി. അതിരപ്പിള്ളിയില്‍ വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

 


വാർത്തകൾ

Sign up for Newsletter



top