17
October 2021 - 10:44 pm IST

Download Our Mobile App

Flash News
Archives

Crime

uthra-murder

പരമാവധി ശിക്ഷ പ്രതീക്ഷിച്ചു, നീതി കിട്ടിയില്ലെന്ന് ഉത്രയുടെ കുടുംബം

Published:13 October 2021

സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടർനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതി സമീപിക്കുമെന്നും മണിമേഖല പറഞ്ഞു.

കൊല്ലം: ഉത്ര വധക്കേസ് വിധിയിൽ തൃപ്തയല്ലെന്ന് കൊല്ലപ്പെട്ട ഉത്രയുടെ അമ്മ മണിമേഖല. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടർനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതി സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. സമൂഹത്തിൽ കുറ്റങ്ങൾ ആവർത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും  മണിമേഖല പറഞ്ഞു.

ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി.ജില്ല സെഷൻസ് മജിസ്ട്രേറ്റ് എം. മനോജാണ് വിധി പ്രസ്താവിച്ചത്.

നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയുടെ പ്രായവും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നതും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top