17
October 2021 - 10:47 pm IST

Download Our Mobile App

Flash News
Archives

Crime

uthra-sooraj

സൂരജ് ഇനി 45 വർഷം ജയിലിൽ; 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷം അനുഭവിച്ചു തുടങ്ങേണ്ടത് ഇരട്ടജീവപര്യന്തം

Published:13 October 2021

വിവിധ കുറ്റങ്ങളിൽ പത്തും ഏഴും വർഷം ശിക്ഷ അനുഭവിച്ചതിന് ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. മേൽക്കോടതിയിലെ അപ്പീലുകൾ തള്ളപ്പെട്ടാൽ 45 വർഷം സൂരജ് ജയിലിൽ കിടക്കേണ്ടി വരും.

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന് ജയിലിൽ കഴിയേണ്ടി വരിക 45 വർഷം. പാമ്പിനെ കൊണ്ട് കൊല്ലുന്നത് അപൂർവങ്ങളിൽ അത്യപൂർവമാണ്. ഈ വസ്തുത കോടതി അംഗീകരിച്ചു. പക്ഷേ സൂരജിന് ചില പരിഗണനകളും കൊടുത്തു. പ്രതിയുടെ പ്രായവും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം ക്ലാസ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് വിധി പ്രസ്താവിച്ചത്.

അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളിൽ പത്തും ഏഴും വർഷം ശിക്ഷ അനുഭവിച്ചതിന് ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. മേൽക്കോടതിയിലെ അപ്പീലുകൾ തള്ളപ്പെട്ടാൽ 45 വർഷം സൂരജ് ജയിലിൽ കിടക്കേണ്ടി വരും. സർക്കാരിന്‍റെ ഇളവുകളെത്തിയാൽ മാത്രമേ ഈ ജയിൽ‌വാസത്തിന് കുറവ് വരൂ. ഇരുപത്തിയേഴുകാരനായ സൂരജ് കോടതി വിധി നടപ്പായാൽ കുറഞ്ഞത് 75 വയസുവരെ അഴിക്കുള്ളിൽ കിടക്കേണ്ടി വരും. കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്‌പി ഹരിശങ്കർ പോലും പ്രതിക്ക് വധശിക്ഷ കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.

വധശിക്ഷയ്ക്ക് സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളിൽ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചൽ‌ ഏറം വിഷുവിൽ (വെള്ളശേരിൽ) വിജയസേനന്‍റെ മകൾ ഉത്രയ്ക്ക് 2020 മെയ് ആറിന് രാത്രിയാണ് പാമ്പ് കടിയേറ്റത്. ഏഴിന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 


വാർത്തകൾ

Sign up for Newsletter



top