17
October 2021 - 9:39 pm IST

Download Our Mobile App

Flash News
Archives

Cricket

Rahul Dravid, Indian Team, BCCI, Sports News

ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാകാനുള്ള ഓഫർ വീണ്ടും നിരസിച്ച് ദ്രാവിഡ്

Published:13 October 2021

അതേസമയം ശാസ്ത്രിക്കോപ്പം ബൗളിങ് കോച്ച് ഭാരത് അരുൺ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ എന്നിവരുൾപ്പടെയുള്ള മറ്റ് സ്പ്പോർസ് സ്റ്റാഫ് അംഗങ്ങളും സ്ഥാനമൊഴിയും എന്നാണ് റിപ്പോർട്ട്. 

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാനുള്ള ബിസിസിഎൈയുടെ ഓഫർ ഇത്തവണയും നിരസിച്ച് രാഹുൽ ദ്രാവിഡ്. യുഎഇ യിൽ ഈ മാസം നടക്കാനിരിക്കുന്ന ട്വന്‍റി-20 ലോകകപ്പോടെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമോഴിയുന്ന സാഹചര്യം വന്നതോടെയാണ് ബിസിസിഎൈ പുതിയ പരിശീലകനായുള്ള തിരച്ചിൽ ആരംഭിച്ചത്. 

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്. ജൂനിയര്‍ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും, ബെംഗളുരു വിടാന്‍ താത്പര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു.അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവരുടെ പേരും നേരത്തെ ഉയർന്നരുന്നു എങ്കിലും നിലവിൽ വിദേശ പരിശീലകർക്കാണ് സാധ്യത. 

വിദേശ പരിശീലകരെയാണ് പരിഗണിക്കുന്നതെങ്കില്‍ മഹേല ജയവര്‍ധനെ ടോം മൂഡിഎന്നിവരുടെ പേരുകളായിരുന്നു പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനാവാനില്ലെന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ കൂടിയായ ജയവര്‍ധനെ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ശാസ്ത്രിക്കോപ്പം ബൗളിങ് കോച്ച് ഭാരത് അരുൺ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ എന്നിവരുൾപ്പടെയുള്ള മറ്റ് സ്പ്പോർസ് സ്റ്റാഫ് അംഗങ്ങളും സ്ഥാനമൊഴിയും എന്നാണ് റിപ്പോർട്ട്. 


വാർത്തകൾ

Sign up for Newsletter



top