17
October 2021 - 10:38 pm IST

Download Our Mobile App

Flash News
Archives

Gossip

Karthik Aryan, Sara Tendulkar, Gossip

സച്ചിന്‍റെ മകളും കാര്‍ത്തിക് ആര്യനും തമ്മിൽ പ്രണയത്തിൽ ??

Published:13 October 2021

ക്രിക്കറ്റ് ലോകത്തും സിനിമാലോകത്തും പ്രശസ്തയായ സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് കാര്‍ത്തിക് നല്‍കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആയ കാര്‍ത്തിക് ആര്യന്‍റെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള ഒന്നാണ്. സാറ അലിഖാന്‍, ജാന്‍വി കപൂര്‍ എന്നിവരുമായി കാര്‍ത്തിക് പ്രണയത്തിലാണെന്ന വാര്‍ത്തകളും ഒപ്പം തന്നെ പരക്കാറുള്ള ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു സെലിബ്രിറ്റിയുടെ മകളുടെ പേരാണ് കാര്‍ത്തിക്കിനൊപ്പം ഗോസിപ്പുകളില്‍ നിറയുന്നത്.ക്രിക്കറ്റ് ദൈവമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരാണ് കാര്‍ത്തിക്കിനൊപ്പം പ്രചരിക്കുന്നത്.

ക്രിക്കറ്റ് ലോകത്തും സിനിമാലോകത്തും പ്രശസ്തയായ സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് കാര്‍ത്തിക് നല്‍കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇതോടെ പുതിയൊരു പ്രണയത്തിനുള്ള സാദ്ധ്യത തേടുകയാണ് ഗോസിപ്പ് കോളങ്ങള്‍. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന സാറയുടെ ചിത്രത്തിനാണ് കാര്‍ത്തിക് ആര്യന്‍ ലൈക്ക് ചെയ്തതത്. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ചര്‍ച്ചാവിഷയമാകുന്നത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കാര്‍ത്തിക് ആര്യനും സാറയും ചര്‍ച്ചയായി മാറുന്നത്.

 

നിലവില്‍ ലണ്ടനില്‍ മെഡിസിന്‍ പഠിക്കുകയാണ് സാറ. പുതിയ ചിത്രമായ ഫ്രെഡ്ഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കാര്‍ത്തിക് ആര്യന്‍. അലയ ഫര്‍ണിച്ചര്‍വാല ആണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്ളിക്സ് ചിത്രമായ ധമാക്കയാണ് കാര്‍ത്തിക്കിന്റെ പുതിയ സിനിമ.


വാർത്തകൾ

Sign up for Newsletter



top