17
October 2021 - 9:56 pm IST

Download Our Mobile App

Flash News
Archives

National

mohan-bhagavat

സവർക്കർ കണ്ട സ്വപ്നമാണ് മോദി സാക്ഷാത്കരിച്ചത്; മോഹൻ ഭാഗവത്

Published:13 October 2021

മോദിയുടെ ഭരണമാണ് അത് സാക്ഷാത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് അഭ്യർഥിച്ചത് ഗാന്ധിയുടെ പ്രേരണയാൽ ആണെന്ന രാജ്‌നാഥ് സിങിന്‍റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആർഎസ്എസ് തലവന്‍റെ പരാമർശം.

ന്യൂഡൽഹി: സവർക്കർ കണ്ട  സ്വപ്നമാണ് ഇന്നത്തെ ഇന്ത്യയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. മോദി സർക്കാർ അധികാരമേറ്റ അന്ന് മുതൽ സവർക്കർ സ്വപ്നം കണ്ട കാലം ആരംഭിച്ചു. മോദിയുടെ ഭരണമാണ് അത് സാക്ഷാത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് അഭ്യർഥിച്ചത് ഗാന്ധിയുടെ പ്രേരണയാൽ ആണെന്ന രാജ്‌നാഥ് സിങിന്‍റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആർഎസ്എസ് തലവന്‍റെ പരാമർശം. സവർക്കർ സാമൂഹിക പരിഷ്കർത്താവാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ചില പ്രത്യേക താത്പര്യക്കാർ പറഞ്ഞ നടക്കുന്നത് പോലെ സവർക്കർ നാത്‌സിയോ, ഫാസിസ്റ്റോ ആയിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങിന്‍റെ പ്രസ്താവന. ഗാന്ധിയുടെയും കമ്യൂണിസ്റ്റുകളുടെയും പ്രേരണ കൊണ്ടാണ് ബ്രിട്ടീഷുകാർക്ക് സവർക്കർ മാപ്പ് അപേക്ഷ നൽകിയത്. എല്ലാവരും തുല്യരാണെന്നതിലായിരുന്നു സവർക്കർ വിശ്വസിച്ചിരുന്നതെന്നും രാജ്നാഥ് സിങ് അവകാശപ്പെട്ടിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top