17
October 2021 - 8:25 pm IST

Download Our Mobile App

Flash News
Archives

National

Ajay Mishra, Congress, Rahul Gandhi, Lakhimpur Kheri Violence

അജയ് മിശ്രയെ നീക്കം ചെയ്യണമെന്നാവശ്യവുമായി കോൺഗ്രസ് രാഷ്ട്രപതിക്ക് കത്തു നൽകി

Published:13 October 2021

ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട വസ്തുതകളുടെ വിശദമായ മെമ്മോറാണ്ടം കോൺഗ്രസ് പാർട്ടി സമർപ്പിച്ചു.

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി അക്രമ സംഭവങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.

ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട വസ്തുതകളുടെ വിശദമായ മെമ്മോറാണ്ടം കോൺഗ്രസ് പാർട്ടി സമർപ്പിച്ചു. രാഷ്ട്രപതിക്ക് അയച്ച കത്തിൽ ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും കേന്ദ്ര മന്ത്രി അജയ് മിശ്രയെ തന്‍റെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയണം എന്ന് ആവശ്യപ്പട്ടു.

കോൺഗ്രസിന്‍റെ പ്രതിനിധി സംഘത്തിലെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ എ.കെ. ആന്‍റണി, ഗുലാം നബി ആസാദ്, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര, കെസി വേണുഗോപാൽ എന്നിവരാണ് രാഷ്ട്രപതിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്.

അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാർ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും  രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു, ഇന്ന് തന്നെ ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യുമെന്ന് പ്രസിഡന്‍റ പ്രതിനിധി ഉറപ്പ് നൽകിയതായും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രപതിക്കുള്ള കത്തിൽ ലഖിംപൂർ ഖേരി സംഭവത്തെ "ഏറ്റവും ഭയാനകവും മുൻകൂട്ടി തയ്യാറാക്കിയതുമായ അസ്ഥി തണുപ്പിക്കുന്നതുമായ കൊലപാതകം" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 3 നായിരുന്നു ലഖിംപൂർ ഖേരിയിൽ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന്  കർഷകർക്ക് നേരെ കാർ ഓടിച്ച് കയറ്റിയത്. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top