17
October 2021 - 8:59 pm IST

Download Our Mobile App

Flash News
Archives

Cricket

Adani Group, Thiruvananthapuram International Airport

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

Published:14 October 2021

50 വര്‍ഷത്തേക്കാണ് എയര്‍പോര്‍ട്ട് അതോറിറ്റിറ്റി ഓഫ് ഇന്ത്യ(എഎഐ)യുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതായത് 2071 വരെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പുകാർ അതാനിക്ക് സ്വന്തം. 

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 50 വര്‍ഷത്തേക്കാണ് എയര്‍പോര്‍ട്ട് അതോറിറ്റിറ്റി ഓഫ് ഇന്ത്യ(എഎഐ)യുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതായത് 2071 വരെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പുകാർ അതാനിക്ക് സ്വന്തം. അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി.മധുസൂദന റാവു എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍നിന്ന്  ചുമതലയേറ്റതോടെ എയര്‍പോര്‍ട്ട് അതാനിയുടെ കൈകളിലെത്തി. 

സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ അടുത്ത 6 മാസം കൂടി അദാനി സംഘത്തോടൊപ്പം പ്രവര്‍ത്തിക്കും. കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് തിരുവനന്തപുരം വിമാനത്താവളം സ്വാകാര്യവത്കരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി വിളിച്ച ടെന്‍ഡറില്‍ സംസ്ഥാന സര്‍ക്കാരും പങ്കെടുത്തെങ്കിലും കരാര്‍ അദാനി ഗ്രൂപ്പിന് ലഭിച്ചു. ഇതോടെ വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാരും മരവിപ്പിച്ചു. സ്വകാര്യവത്കരണത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് തീര്‍പ്പാകുന്നതിനു മുന്നേ വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരും ഇടതുമുന്നണിയും ഇടഞ്ഞുനില്‍ക്കുകയാണ്.

അദാനി ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(എടിയാല്‍)നു കീഴിലാകും വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം. അതേസമയം, തിരുവനന്തപുരം ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാറില്ലെന്നാണ് വിവരം. വിമാനത്താവളത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് അദാനി ഗ്രൂപ്പിന്‍റെ ആദ്യ പ്രവര്‍ത്തനം. ദീര്‍ഘനാളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉടന്‍ തുറക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പോലെയുള്ള തന്ത്രപ്രധാന ചുമതലകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിതന്നെ തുടര്‍ന്നും നിര്‍വ്വഹിക്കും.


വാർത്തകൾ

Sign up for Newsletter



top