17
October 2021 - 10:10 pm IST

Download Our Mobile App

Flash News
Archives

Market

Onion Price, Onion Price Today, Kerala Onion Price

സ​വാ​ള വി​ല ​വ​ർ​ധ​ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ഫ​ർ

Published:13 October 2021

കി​ലോ​യ്ക്ക് 21 രൂ​പ നി​ര​ക്കി​ൽ സ​വാ​ള ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹ​രി​യാ​ന, യു​പി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ സ​വാ​ള ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ, കേ​ര​ളം ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

തൃ​ശൂ​ർ: അ​ടു​ത്ത നാ​ലു മാ​സം രാ​ജ്യ​ത്ത് സ​വാ​ള വി​ല​യി​ൽ വ​ർ​ധ​ന​യ്ക്ക് സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക്ക​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. കി​ലോ​യ്ക്ക് 21 രൂ​പ നി​ര​ക്കി​ൽ സ​വാ​ള ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹ​രി​യാ​ന, യു​പി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ സ​വാ​ള ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ, കേ​ര​ളം ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നാ​ഫെ​ഡി​ൽ നി​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​വാ​ള ന​ൽ​കു​ക. ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ ക​ത്ത്‌ ന​ൽ​കേ​ണ്ട​ത്. 1.60 ല​ക്ഷം ട​ൺ സ​വാ​ള​യാ​ണ് നാ​ഫെ​ഡി​ന്‍റെ കൈ​വ​ശം സ്റ്റോ​ക്കു​ള്ള​ത്. കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം 40,000 ട​ൺ ഇ​പ്പോ​ൾ വി​ൽ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നാ​സി​ക്കി​ലെ ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് വി​ൽ​പ്പ​ന. സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ങ്ങ​നെ സ​വാ​ള എ​ത്തു​മ്പോ​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​തു പോ​ലു​ള്ള വ​ൻ വി​ല​ക്ക​യ​റ്റം ത​ട​ഞ്ഞു​നി​ർ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​രാ​ഴ്‌​ച​യാ​യി സ​വാ​ള വി​ല രാ​ജ്യ​ത്ത് കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൊ​ത്ത വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ 38 രൂ​പ​യും ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ 43 രൂ​പ​യു​മാ​ണ് സ​വാ​ള വി​ല. 


വാർത്തകൾ

Sign up for Newsletter



top