17
October 2021 - 9:31 pm IST

Download Our Mobile App

Flash News
Archives

Cricket

ലോകകപ്പിൽ ഇന്ത്യക്ക് പു​തി​യ ജേ​ഴ്‌​സി

Published:13 October 2021

ബി​ല്ല്യ​ണ്‍ ചി​യേ​ഴ്സ് ജ​ഴ്സി അ​വ​ത​രി​പ്പി​ക്കു​ന്നു! ജ​ഴ്സി​യി​ലെ പാ​റ്റേ​ണു​ക​ള്‍ ആ​രാ​ധ​ക​രു​ടെ ബി​ല്ല്യ​ണ്‍ ചി​യേ​ഴ്സി​ല്‍ നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍ക്കൊ​ണ്ട​താ​ണ് എ​ന്ന ട്വീ​റ്റോ​ടെ​യാ​യി​രു​ന്നു ബി​സി​സി​ഐ ഫോ​ട്ടോ പ​ങ്കു​വ​ച്ച​ത്.

മുംബൈ: ഐ​സി​സി​യു​ടെ ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പു​തി​യ ജ​ഴ്സി പു​റ​ത്തി​റ​ക്കി. ഈ ​മാ​സം 24ന് ​ദു​ബാ​യി​ല്‍ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കിസ്ഥാനെ​തി​രേ​യാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ക​ന്നി​യ​ങ്കം. ഈ ​മ​ല്‍സ​ര​ത്തി​ല്‍ പു​തി​യ ജ​ഴ്സി​യി​ലാ​യി​രി​ക്കും ഇ​ന്ത്യ ക​ളി​ക്കു​ക. ബി​സി​സി​ഐ​യാ​ണ് ത​ങ്ങ​ളു​ടെ ട്വി​റ്റ​ര്‍ ഹാ​ന്‍റി​രി​ലൂ​ടെ ടീ​മി​ന്‍റെ ജ​ഴ്സി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. ബി​ല്ല്യ​ണ്‍ ചി​യേ​ഴ്സ് ജ​ഴ്സി​യെ​ന്നാ​യി​രു​ന്നു ഇ​തോ​ടൊ​പ്പം കു​റി​ച്ച​ത്. ബി​ല്ല്യ​ണ്‍ ചി​യേ​ഴ്സ് ജ​ഴ്സി അ​വ​ത​രി​പ്പി​ക്കു​ന്നു! ജ​ഴ്സി​യി​ലെ പാ​റ്റേ​ണു​ക​ള്‍ ആ​രാ​ധ​ക​രു​ടെ ബി​ല്ല്യ​ണ്‍ ചി​യേ​ഴ്സി​ല്‍ നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍ക്കൊ​ണ്ട​താ​ണ് എ​ന്ന ട്വീ​റ്റോ​ടെ​യാ​യി​രു​ന്നു ബി​സി​സി​ഐ ഫോ​ട്ടോ പ​ങ്കു​വ​ച്ച​ത്. ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി, വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ, കെ​എ​ല്‍ രാ​ഹു​ല്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​ണ് പു​തി​യ ജ​ഴ്സി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തൊ​ട്ടു​മു​മ്പ് ധ​രി​ച്ച ക​ടും​നീ​ല നി​റം ത​ന്നെ​യാ​ണ് പു​തി​യ ജ​ഴ്സി​ക്കു​മു​ള്ള​ത്. വ​ശ​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് വ​ര​ക​ളും ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ജ​ഴ്സി സ്പോ​ണ്‍സ​ര്‍മാ​ര്‍ എം​പി​എ​ല്‍ സ്പോ​ര്‍ട്സാ​ണ്. 

 

ഇ​ന്നലെ പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് ബി​സി​സി​ഐ നേ​ര​ത്തേ ത​ന്നെ ത​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.ക​ഴി​ഞ്ഞ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ജ​ഴ്സി​യു​ടെ നി​റം അ​ടി​മു​ടി മാ​റി​യ​ത്. അ​തു​വ​രെ സ്‌​കൈ ബ്ലൂ ​നി​റ​ത്തി​ലു​ള്ള ജ​ഴ്സി​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റേ​ത്. എ​ന്നാ​ല്‍ ഓ​സീ​സ് പ​ര്യ​ട​ന​ത്തി​നി​ടെ ഇ​തു നേ​വി ബ്ലൂ​യി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. 1992ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ ധ​രി​ച്ച ജ​ഴ്സി​യു​മാ​യി സാ​മ്യ​മു​ള്ള​താ​യി​രു​ന്നു ഇ​ത്. ഓ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ഇ​ന്ത്യ പു​തി​യ ജ​ഴ്സി ധ​രി​ക്കു​ക​യെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ തു​ട​ര്‍ന്നു ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക എ​ന്നി​വ​ര്‍ക്കെ​തി​രേ ന​ട​ന്ന പ​ര​മ്പ​ര​ക​ളി​ലും ടീം ​ഇ​തേ ജ​ഴ്സി ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. 24ന് ​പാ​കി​സ്താ​നു​മാ​യു​ള്ള സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ത്തി​നു മു​മ്പ് ര​ണ്ടു സ​ന്നാ​ഹ മ​ല്‍സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ക​ളി​ക്കു​ന്നു​ണ്ട്. ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ, സൗ​ത്താ​ഫ്രി​ക്ക എ​ന്നി​വ​ര്‍ക്കെ​തി​രേ​യാ​ണി​ത്. 18ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​സൗ​ത്താ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ സ​ന്നാ​ഹം. 20ന് ​രാ​ത്രി 7.30ന് ​ഓ​സ്ട്രേ​ലി​യു​യ​മാ​യും ഇ​ന്ത്യ കൊ​മ്പു​കോ​ര്‍ക്കും. ര​ണ്ടു സ​ന്നാ​ഹ​ങ്ങ​ളും സ്റ്റാ​ര്‍ സ്പോ​ര്‍ട്സ് ത​ല്‍സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്. 

ഇ​ന്ത്യ​ന്‍ ലോ​ക​ക​പ്പ് ടീം ​

വി​രാ​ട് കോഹ്‌​ലി (ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍മ (വൈ​സ് ക്യാ​പ്റ്റ​ന്‍), കെ​എ​ല്‍ രാ​ഹു​ല്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, ആ​ര്‍ അ​ശ്വി​ന്‍, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, രാ​ഹു​ല്‍ ചാ​ഹ​ര്‍, വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി, മു​ഹ​മ്മ​ദ് ഷ​മി,  ജ​സ്പ്രീ​ത് ബും​റ, ര​വീ​ന്ദ്ര ജ​ഡേ​ജ, ഇ​ഷാ​ന്‍ കി​ഷ​ന്‍. റി​സ​ര്‍വ് ക​ളി​ക്കാ​ര്‍- ശ്രേ​യ​സ് അ​യ്യ​ര്‍, ദീ​പ​ക് ചാ​ഹ​ര്‍, ശ​ര്‍ദ്ദു​ല്‍ താ​ക്കൂ​ര്‍.


വാർത്തകൾ

Sign up for Newsletter



top