23
October 2021 - 4:58 am IST

Download Our Mobile App

Flash News
Archives

Priyanka Gandhi, Congress, Special Story

മു​ത്ത​ശ്ശി​യു​ടെ കൊ​ച്ചു​മ​ക​ൾ പ്രി​യ​ങ്ക

Published:14 October 2021

# ജ്യോത്സ്യ​ൻ

1978 ൽ ​ബീ​ഹാ​റി​ലെ ബെ​ൽ​ച്ചി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ദ​ളി​ത് കൂ​ട്ട​ക്കൊ​ല​യെ ലോ​കം മു​ഴു​വ​ൻ അ​റി​യി​ച്ച​ത് ഇ​ന്ദി​ര ഗാ​ന്ധി​യാ​ണ്. ന​ട​ന്നു ചെ​ന്നെ​ത്താ​ൻ വ​ള​രെ പ്ര​യാ​സ​മു​ള്ള ഗ്രാ​മ​ത്തി​ൽ ആ​ന​പ്പു​റ​ത്ത് ക​യ​റി​യാ​ണ് ഇ​ന്ദി​ര എ​ത്തി​യ​ത്. അ​ന്ന് രാ​ജ്യം ഭ​രി​ച്ചി​രു​ന്ന മൊ​റാ​ർ​ജി ദേ​ശാ​യി​യു​ടെ പ​ത​നം ആ​രം​ഭി​ച്ച​ത് ആ ​ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ന്ന് ജ്യോ​ത്സ്യ​ൻ കാ​ണു​ന്നു

ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലും മ​റ്റും ന​ട​ക്കു​ന്ന ക്രൂ​ര​മാ​യ വേ​ട്ട​യ്ക്കെ​തി​രെ പ്രി​യ​ങ്ക ഗാ​ന്ധി ഇ​റ​ങ്ങി​ത്തി​രി​ച്ച​പ്പോ​ൾ ഇ​ന്ത്യ ഓ​ർ​മി​ച്ച​ത് അ​വ​രു​ടെ മു​ത്ത​ശ്ശി ഇ​ന്ദി​ര ഗാ​ന്ധി​യെ​യാ​ണ്.  1978 ൽ ​ബീ​ഹാ​റി​ലെ ബെ​ൽ​ച്ചി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ദ​ളി​ത് കൂ​ട്ട​ക്കൊ​ല​യെ ലോ​കം മു​ഴു​വ​ൻ അ​റി​യി​ച്ച​ത് ഇ​ന്ദി​ര ഗാ​ന്ധി​യാ​ണ്. ന​ട​ന്നു ചെ​ന്നെ​ത്താ​ൻ വ​ള​രെ പ്ര​യാ​സ​മു​ള്ള ഗ്രാ​മ​ത്തി​ൽ ആ​ന​പ്പു​റ​ത്ത് ക​യ​റി​യാ​ണ് ഇ​ന്ദി​ര എ​ത്തി​യ​ത്. അ​ന്ന് രാ​ജ്യം ഭ​രി​ച്ചി​രു​ന്ന മൊ​റാ​ർ​ജി ദേ​ശാ​യി​യു​ടെ പ​ത​നം ആ​രം​ഭി​ച്ച​ത് ആ ​ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ന്ന് ജ്യോ​ത്സ്യ​ൻ കാ​ണു​ന്നു. സ​മാ​ന​മാ​യ സ​മ​ര​മു​റ​യാ​ണ് കൊ​ച്ചു​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ന്‍റെ വേ​ദ​ന കാ​ണാ​ത്ത സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്. "ജ​യ് ജ​വാ​ൻ ജ​യ് കി​സാ​ൻ' എ​ന്ന ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ മു​ദ്രാ​വാ​ക്യം ന​രേ​ന്ദ്ര മോ​ദി​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലും ഇ​ല്ല. സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കു​ക​യോ, ക​ർ​ഷ​ക​രു​മാ​യി സം​സാ​രി​ക്കു​ക​യോ ചെ​യ്യാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മൂ​ന്നു നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം 9 മാ​സ​മാ​യി​ട്ടും മാ​ന്യ​മാ​യി ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ത​യാ​റ​ല്ല. കാ​ർ​ഷി​ക​മേ​ഖ​ല​യെ സ​ജീ​വ​മാ​യി നി​ർ​ത്തി ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കു​റ​യ്ക്കാ​തെ​യാ​ണ് ക​ർ​ഷ​ക​ർ സ​മ​രം ചെ​യ്യു​ന്ന​തെ​ന്നോ​ർ​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ക്കാ​ൾ രാ​ജ്യ​സ്നേ​ഹം ക​ർ​ഷ​ക​ർ​ക്കാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. 

യു​പി​യി​ലെ ല​ഖിം​പു​ർ ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ലേ​ക്ക് വാ​ഹ​ന​മി​ടി​ച്ച് ക​യ​റ്റി കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വം പൊ​തു​സ​മൂ​ഹ​ത്തി​നു മു​മ്പി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ്രി​യ​ങ്ക അ​വി​ടെ​യ​ത്തി​യ​ത്. യാ​ത്രാ​മ​ധ്യേ, പ്രി​യ​ങ്ക​യെ യു​പി പൊ​ലീ​സ് ത​ട​യു​ക​യും സീ​താ​പു​രി​ലെ അ​ഴു​ക്കു നി​റ​ഞ്ഞ ഗ​സ്റ്റ്ഹൗ​സ് മു​റി​യി​ൽ അ​മ്പ​ത്തി​മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഒ​രു സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ പൂ​ട്ടി​യി​ടു​ക​യു​മാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ല​ഖിം​പു​ർ കൂ​ട്ട​ക്കൊ​ല​യ്ക്ക് ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന ആ​രോ​പ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​ക്കൊ​ണ്ട്, ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്തം സി​ര​ക​ളി​ലൂ​ടെ ഓ​ടു​ന്ന പ്രി​യ​ങ്ക, മു​ത്ത​ശ്ശി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധം ഒ​രു ധീ​ര​വ​നി​ത​യാ​യി മാ​റു​ക​യാ​ണു​ണ്ടാ​യ​ത്.

കൊ​ല​പാ​ത​കി​ക​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​രും നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ധീ​ര​ത​യോ​ടെ ക​ട​ന്നു​വ​ന്ന പ്രി​യ​ങ്ക​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ത​ല​കു​നി​ക്കേ​ണ്ടി വ​ന്നു. 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ജ​ന​വി​ധി നി​ർ​ണ​യി​ക്കു​ന്ന ഒ​രു രാ​ഷ്‌​ട്രീ​യ യു​ദ്ധ​മാ​യി മാ​റി പ്രി​യ​ങ്ക​യു​ടെ ല​ഖിം​പു​ർ സ​മ​രം. ഇ​പ്പോ​ൾ ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ക​ർ​ഷ​ക​രെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സും ബി​ജെ​പി ഇ​ത​ര രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും സ​മ​ര​മു​ഖ​ത്ത് തു​നി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ന്നു. ആ ​സ​മ​ര​മു​ഖ​ത്തി​ന്‍റെ നാ​യി​ക​യാ​യി പ്രി​യ​ങ്ക​യും മാ​റി. 
പൊ​ലീ​സി​ന്‍റെ മു​ൻ​പി​ൽ കോ​പാ​കു​ല​യാ​യി നി​ൽ​ക്കു​ന്ന പ്രി​യ​ങ്ക​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ത​നി​സ്വ​ഭാ​വം ജ​ന​ങ്ങ​ൾ കാ​ണു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പ്രി​യ​ങ്ക​യു​ടെ സ​മ​രം ഒ​രു നി​മി​ത്ത​മാ​യി മാ​റു​മോ​യെ​ന്നാ​ണ് ജ്യോ​ത്സ്യ​ൻ ഇ​പ്പോ​ൾ വീ​ക്ഷി​ക്കു​ന്ന​ത്. മ​ണ്ണി​നോ​ട് പ​ട​പൊ​രു​തി പാ​റ​പോ​ലെ മ​ന​സ്സു​റ​ച്ച ക​ർ​ഷ​ക​ർ, ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ൽ​പ​ന​ങ്ങ​ൾ​ക്കോ സ​ർ​ക്കാ​ർ ഗു​ണ്ട​ക​ൾ​ക്കോ പു​ല്ലു​വി​ല​യാ​ണ് ക​ൽ​പി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ത്ര​യും നാ​ൾ നീ​ണ്ടു നി​ന്ന ക​ർ​ഷ​ക​സ​മ​രം സൂ​ചി​പ്പി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top