23
October 2021 - 3:30 am IST

Download Our Mobile App

Flash News
Archives

Former IAS, Police, Special Column

മു​ൻ ഐ​എ​എ​സു​കാ​രു​ടെ ആ​ദി​വാ​സി​ഭൂ​മി കൈ​യേ​റ്റ​വും പൊ​ലീ​സും

Published:14 October 2021

# എം.ബി സന്തോഷ്

സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത​യും ആ​ദി​വാ​സി​സ്നേ​ഹ​വും വ​ഴി​ഞ്ഞൊ​ഴു​കു​ന്ന കേ​ര​ള​ത്തി​ൽ ഈ ​സം​ഭ​വം ന​ട​ന്ന് നി​യ​മ​സ​ഭ​യി​ൽ​വ​രെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യെ​ങ്കി​ലും ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷ​വും അ​തി​ൻ​മേ​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. പ​തി​വു​പോ​ലെ മോ​ൻ​സ​ണെ ഉ​ൾ​പ്പെ​ടെ കി​ട്ടി​യ​പ്പോ​ൾ ആ​ദി​വാ​സി​ക​ൾ​ക്കെ​ന്ത് മ​നു​ഷ്യാ​വ​കാ​ശം എ​ന്ന നി​ല​യി​ലാ​യി ന​മ്മ​ൾ, മ​ല​യാ​ളി​ക​ൾ!

ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ട്ട​പ്പാ​ടി​യി​ലെ വ​ട്ടു​ല​ക്കി ഊ​രി​ൽ ഊ​ര് മൂ​പ്പ​ൻ ചൊ​റി​യ​നെ​യും മ​ക​ൻ വി.​എ​സ്. മു​രു​ക​നെ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഇ​രു​വ​രും മാ​വോ​യി​സ്റ്റ് ആ​വാ​ത്ത​തി​ന് മൊ​ബൈ​ൽ ഫോ​ണി​നോ​ടും അ​തി​ലെ വി​ഡി​യോ ക്യാ​മ​റ​യോ​ടും ന​ന്ദി​പ​റ​യ​ണം. സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത​യും ആ​ദി​വാ​സി​സ്നേ​ഹ​വും വ​ഴി​ഞ്ഞൊ​ഴു​കു​ന്ന കേ​ര​ള​ത്തി​ൽ ഈ ​സം​ഭ​വം ന​ട​ന്ന് നി​യ​മ​സ​ഭ​യി​ൽ​വ​രെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യെ​ങ്കി​ലും ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷ​വും അ​തി​ൻ​മേ​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. പ​തി​വു​പോ​ലെ മോ​ൻ​സ​ണെ ഉ​ൾ​പ്പെ​ടെ കി​ട്ടി​യ​പ്പോ​ൾ ആ​ദി​വാ​സി​ക​ൾ​ക്കെ​ന്ത് മ​നു​ഷ്യാ​വ​കാ​ശം എ​ന്ന നി​ല​യി​ലാ​യി ന​മ്മ​ൾ, മ​ല​യാ​ളി​ക​ൾ!

വ​ട്ടു​ല​ക്കി​യി​ൽ​പോ​യി വ​ള​രെ വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച "ജ​ന​നീ​തി'​യു​ടെ ശ്ര​മം തീ​ർ​ച്ച​യാ​യും അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. അ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​കു​റി​പ്പ്. സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ്, മു​ൻ സ്പീ​ക്ക​ർ വി.​എം. സു​ധീ​ര​ൻ, ആ​സൂ​ത്ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി​ക്കാ​റാം മീ​ണ എ​ന്നി​വ​ർ ആ ​റി​പ്പോ​ർ​ട്ട് ഏ​റ്റു​വാ​ങ്ങി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ​ട്ടു​ല​ക്കി ഊ​രി​ൽ ര​ണ്ട് ആ​ദി​വാ​സി​ക​ളെ പി​ടി​ക്കാ​ൻ പൊ​ലി​സ് വ​ൻ​സ​ന്നാ​ഹ​വു​മാ​യി അ​വ​രു​ടെ താ​മ​സ​സ്ഥ​ലം വ​ള​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. 

ഈ ​ആ​ദി​വാ​സി​ക​ൾ ആ​രാ​ണെ​ന്ന​റി​യേ​ണ്ടേ? ഊ​ര് മൂ​പ്പ​ൻ എ​ന്ന നി​ല​യി​ൽ ഊ​രി​ലെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന ആ​ളാ​യ ചൊ​റി​യ മൂ​പ്പ​ൻ ദീ​ർ​ഘ​കാ​ലം സി​പി​ഐ​യു​ടെ ആ​ദി​വാ​സി സം​ഘ​ട​ന​യാ​യ ആ​ദി​വാ​സി മ​ഹാ​സ​ഭ​യു​ടെ പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി ആ​യി​രു​ന്നു. ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട​ൽ അ​ട​ക്ക​മു​ള്ള ആ​ദി​വാ​സി ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​ണ് മു​രു​ക​ൻ. ഒ​രു അ​റി​യി​പ്പ് കൊ​ടു​ത്താ​ൽ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​മാ​യി​രു​ന്ന ഇ​വ​രെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന രീ​തി​യി​ലാ​ണ് ഷോ​ള​യൂ​ർ പൊ​ലി​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​വി​നോ​ദ് കൃ​ഷ്ണ​നും സം​ഘ​വും പു​ല​ർ​ച്ചെ ആ​റ് മ​ണി​യോ​ടെ ഊ​ര് വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ഗ​സ്റ്റ് എ​ട്ടി​ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റ് മ​ണി​യോ​ടെ​യാ​ണ് ഷോ​ള​യൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​വി​നോ​ദ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ അ​ട​ക്കം ര​ണ്ട് ജീ​പ്പു​ക​ളി​ൽ പൊ​ലി​സ് വ​ട്ടു​ല​ക്കി ഊ​രി​ൽ എ​ത്തി​യ​ത്. ഊ​രി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ൽ പൊ​ലി​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. പൊ​ലി​സ് എ​ത്തു​ന്ന സ​മ​യം മൂ​പ്പ​ൻ തൊ​ഴു​ത്തി​ൽ ചാ​ണ​കം വാ​രു​ക​യാ​യി​രു​ന്നു. കു​ടു​ബ​ത്തി​ന് 15 പ​ശു​ക്ക​ൾ ഉ​ണ്ട്. മു​രു​ക​ൻ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. മൂ​പ്പ​നെ വി​ളി​ച്ച് വ​രു​ത്തി മു​രു​ക​നെ വി​ളി​ക്കാ​ൻ പൊ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്യം തെ​ര​ക്കി​യ മൂ​പ്പ​നോ​ട് "അ​ത് പി​ന്നെ​പ്പ​റ​യാം' എ​ന്നാ​യി​രു​ന്നു സി​ഐ​യു​ടെ പ്ര​തി​ക​ര​ണം.

ഉ​റ​ക്ക​പ്പാ​യി​ൽ നി​ന്ന് വ​ന്ന മു​രു​ക​നോ​ട് ജീ​പ്പി​ൽ ക​യ​റാ​ൻ ഇ​ൻ​സ്പ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. മൂ​ത്രം ഒ​ഴി​ക്ക​ണ​മെ​ന്നും മു​ഖം ക​ഴു​ക​ണ​മെ​ന്നു​മു​ള്ള അ​യാ​ളു​ടെ ആ​വ​ശ്യം പൊ​ലി​സ് അ​നു​വ​ദി​ച്ചി​ല്ല. മ​ക​ൻ കൊ​ണ്ടു​വ​ന്ന ഷ​ർ​ട്ട് ധ​രി​ച്ചു​കൊ​ണ്ട് എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും ചോ​ദി​ച്ച മു​രു​ക​നോ​ടും "പി​ന്നെ പ​റ​യാം' എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും എ​ന്താ​ണ് കാ​ര്യ​മെ​ന്നും അ​റി​യാ​തെ താ​ൻ എ​ങ്ങ​നെ വ​രു​മെ​ന്ന ചോ​ദി​ച്ച മു​രു​ക​നെ പൊ​ലി​സ് ബ​ല​പ്ര​യോ​ഗി​ച്ച് ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. അ​യാ​ളെ​യും അഛ​നെ​യും ജീ​പ്പി​ലേ​ക്ക് ഉ​ന്തി​ക്ക​യ​റ്റാ​ൻ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ചു. ബ​ല​പ്ര​യോ​ഗ​വും ചെ​റു​ത്തു​നി​ൽ​പ്പും ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി. അ​റ​സ്റ്റി​ന് മു​മ്പ് പൊ​ലീ​സ് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത് ഷോ​ള​യൂ​ർ പൊ​ലീ​സി​ന് ബാ​ധ​ക​മ​ല്ല!
ബ​ല​പ്ര​യോ​ഗ​ത്തി​നി​ട​യി​ൽ മു​രു​ക​ന്‍റെ ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ തെ​റി​ച്ച് പോ​യ​ത് ഒ​രു പൊ​ലി​സു​കാ​ര​ൻ കൈ​ക്ക​ലാ​ക്കി. അ​ത് മു​രു​ക​ൻ പി​ടി​ച്ച് വാ​ങ്ങി മ​ക​ൻ രാ​ജീ​വ​ന് കൈ​മാ​റി. അ​ത് ന​ന്നാ​യി. മൃ​ത​ദേ​ഹ​ത്തി​ലെ മൊ​ബൈ​ൽ​ഫോ​ൺ അ​ടി​ച്ചു​മാ​റ്റു​ന്ന സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​ർ വാ​ഴു​ന്ന നാ​ടാ​ണി​ത്. രാ​ജീ​വ് ആ ​ഫോ​ണി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ വീ​ഡി​യോ എ​ടു​ത്തു. ഒ​രു പൊ​ലി​സു​കാ​ര​ൻ അ​തി​നി​ട​യി​ൽ ആ ​കു​ട്ടി​യു​ടെ ചെ​കി​ട്ട​ത്ത​ടി​ച്ചു. 

ചൊ​റി​യ​ൻ മൂ​പ്പ​നെ​യും മ​ക​ൻ മു​രു​ക​നെ​യും എ​ങ്ങോ​ട്ടാ​ണ്, എ​ന്തി​നാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത് എ​ന്ന് അ​വ​രോ​ട് മാ​ത്ര​മ​ല്ല ബ​ന്ധു​ക്ക​ളോ​ടും പൊ​ലി​സ് പ​റ​ഞ്ഞി​ല്ല. ഭീ​ക​രാ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​രു​വ​രെ​യും ജീ​പ്പി​ൽ വ​ലി​ച്ച് ക​യ​റ്റി പൊ​ലി​സ് സം​ഘം ഊ​രി​ൽ നി​ന്ന് പോ​യി. പി​ന്നീ​ട് ത​ങ്ങ​ളെ വി​ല​ങ്ങ് വെ​ച്ച​താ​യി മു​രു​ക​ൻ പ​റ​ഞ്ഞു. രാ​ജീ​വ​ൻ എ​ടു​ത്ത പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ​യി​ലൂ​ടെ സം​ഭ​വം ത​ൽ​ക്ഷ​ണം പു​റ​ത്താ​യി. ഇ​ത് പു​റ​ത്താ​യ​തി​നാ​ൽ സം​ഭ​വം ലോ​കം അ​റി​ഞ്ഞു.​അ​തു​കൊ​ണ്ട് ഇ​രു​വ​രെ​യും മാ​വോ​യി​സ്റ്റാ​ക്കാ​നു​ള്ള പൊ​ലീ​സ് ഗൂ​ഢാ​ലോ​ച​ന പൊ​ളി​ഞ്ഞു.

ചൊ​റി​യ മൂ​പ്പ​ന്‍റെ​യും മ​ക​ൻ മു​രു​ക​ന്‍റെ​യും വീ​ടി​ന്‍റെ ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ വ​ട​ക്ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് ഉ​ൾ​പ്പെ​ടു​ന്ന ഭൂ​മി​യു​ണ്ട്. ഈ ​ഭൂ​മി​യി​ൽ 55 ഏ​ക്ക​ർ ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​രു​ടേ​താ​ണെ​ന്ന് അ​ടു​ത്തി​ടെ​യാ​ണ് റീ​സ​ർ​വേ​ക്കാ​യി വ​ന്ന ട്രൈ​ബ​ൽ താ​ലൂ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ആ​ദി​വാ​സി​ക​ൾ അ​റി​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ൽ ഈ ​ഭൂ​മി​യു​ടെ അ​ടി​യാ​ധാ​രം വ​ട്ടു​ല​ക്കി ഊ​രി​ലെ ര​വി​കു​മാ​റി​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ പേ​രി​ലാ​ണ് എ​ന്ന് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് അ​റി​ഞ്ഞ​ത​തി​നെ തു​ട​ർ​ന്ന് അ​വ​ർ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. 

1975ലെ ​കേ​ര​ള ആ​ദി​വാ​സി ഭൂ​മി (കൈ​മാ​റ്റം ത​ട​യ​ൽ, അ​ന്യാ​ധീ​ന​പ്പെ​ട്ട ഭു​മി പു​നഃ​സ്ഥാ​പി​ക്ക​ൽ) നി​യ​മം അ​നു​സ​രി​ച്ച് അ​ടി​യാ​ധാ​ര​ത്തി​ൽ പേ​ര് ഉ​ള്ള​വ​ർ​ക്കാ​ണ് ആ​ദി​വാ​സി ഭൂ​മി. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി (എ​ച്ച്ആ​ർ​ഡി​എ​സ്) എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ഈ ​ഭൂ​മി​യി​ൽ അ​വ​കാ​ശ​വു​മാ​യി വ​രു​ന്ന​ത്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കേ രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യാ​വു​ക​യും പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​രു​ക​യും ചെ​യ്ത എ​സ്.​കൃ​ഷ്ണ​കു​മാ​റാ​ണ് ഈ ​സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ്.

ഇ​തി​നി​ട​യി​ൽ ഈ ​ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ര​വി​കു​മാ​റി​നും ആ​ദി​വാ​സി ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​മു​രു​ക​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം തീ​ർ​ഥ​പാ​ദ​മ​ണ്ഡ​പം ആ​സ്ഥാ​ന​മാ​യ ശ്രീ​വി​ദ്യാ​ധി​രാ​ജ ട്ര​സ്റ്റി​ന്‍റെ സെ​ക്ര​ട്ട​റി ഡോ. ​ആ​ർ. അ​ജ​യ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി പ്ര​കാ​ര​മാ​യി​രു​ന്നു ഉ​ത്ത​ര​വ്. ചീ​ഫ് സെ​ക്ര​ട്ട​റി, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക വൈ​സ് ചാ​ൻ​സ​ല​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ർ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​നാ​ണ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​അ​ജ​യ​കു​മാ​ർ. തീ​ർ​ഥ​പാ​ദ​മ​ണ്ഡ​പ​വും ഈ ​ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ കൈ​വ​ശം വ​ച്ചു​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും 2020 ഫെ​ബ്രു​വ​രി 29ന് ​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. അ​തി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും അ​ത് ഇ​പ്പോ​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. 

ഉ​ദ്യോ​ഗ​ത്തി​ലി​രി​ക്കേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ഐ​എ​എ​സ്കാ​ര​നാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വി​വി​ധ വി​ജി​ല​ൻ​സ് കേ​സു​ക​ളി​ൽ പ്ര​തി​യാ​വു​ക​യും സ​സ്പെ​ൻ​ഷ​നി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. 1982-83 കാ​ല​ത്ത് ട്ര​സ്റ്റ് വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്ന് വാ​ങ്ങി കൈ​വ​ശം വ​ച്ച് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ഈ ​ഭൂ​മി എ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. അ​തി​ൽ പ​റ​യു​ന്ന സ​ർ​വേ ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു ഊ​ര് അ​ട​ക്കം ആ​ദി​വാ​സി​ക​ൾ അ​ല്ലാ​ത്ത ഏ​താ​നും ചെ​റു​കി​ട ത​മി​ഴ് ക​ർ​ഷ​ക​ർ നി​ല​വി​ൽ താ​മ​സി​ച്ച് കൃ​ഷി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​മി പോ​ലും ഇ​വ​രു​ടെ കൈ​വ​ശ​ത്തി​ലാ​ണ്! വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ഈ ​സ​ർ​വേ ന​മ്പ​റു​ക​ളി​ൽ പ​റ​യു​ന്ന ഭു​മി. 82-83 കാ​ല​യ​ള​വി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വ​നം-​പ​രി​സ്ഥി​തി, പ​ട്ടി​ക​ജാ​തി വി​ക​സ​ന കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള​ള സെ​ക്ര​ട്ട​റി ആ​യി​രു​ന്നു​വ​ന്നും "ജ​ന​നീ​തി'​യു​ടെ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. 

1975ലെ ​ആ​ദി​വാ​സി ഭൂ​മി നി​യ​മ​ത്തി​ന്‍റെ മു​ൻ​കാ​ല പ്രാ​ബ​ല്യം 1960 ജ​ന​വ​രി​ഒ​ന്നു മു​ത​ൽ ആ​യ​തി​നാ​ൽ അ​ട്ട​പ്പാ​ടി​യി​ൽ 82-83 കാ​ല​ത്തു​ള്ള ഭൂ​മി ഇ​ട​പാ​ടു​ക​ൾ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ല. വ​ട്ടു​ല​ക്കി മേ​ഖ​ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നൂ​റ് ഏ​ക്ക​റോ​ളം ഭൂ​മി ഈ ​ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ ഉ​ണ്ട്. ആ​ദി​വാ​സി​ക​ളു​ടേ​താ​യി​രു​ന്ന വ​ട്ടു​ല​ക്കി​യ​ലെ 55 ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള ചെ​റു​ത്തു​നി​ൽ​പ്പി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രെ കേ​സി​ൽ കു​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു അ​റ​സ്റ്റ്.

അ​റ​സ്റ്റി​നാ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത് ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടോ​ടെ​യാ​ണ്. മു​രു​ക​ന്‍റെ ഭാ​ര്യ രാ​ജാ​മ​ണി ഊ​രി​ൽ​നി​ന്നും ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് എ​ന്നു പ​റ​യു​ന്ന വെ​ളി​മ്പ​റ​മ്പി​ൽ പ​ശു​ക്ക​ളെ മേ​യ്ച്ചു​കൊ​ണ്ടി​രി​ക്ക​വേ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ത​ന്‍റെ ട​വേ​ര കാ​ർ ഓ​ടി​ച്ച് വീ​ട്ടി​ല​ക്ക് വ​രു​ക​യാ​യി​രു​ന്ന കു​റു​ന്താ​ച​ലം വ​ണ്ടി പ​ശു​ക്ക​ളു​ടെ നേ​രെ തി​രി​ച്ച് ഇ​ര​പ്പി​ക്കു​ക​യും രാ​ജാ​മ​ണി​യെ ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തു. രാ​ജാ​മ​ണി​യു​ടെ അ​മ്മാ​വ​ന്‍റെ മ​ക​നാ​ണ് ഇ​യാ​ൾ. കു​റു​ന്താ​ച​ല​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ വെ​ള്ള​ങ്കി​രി എ​ച്ച്ആ​ർ​ഡി​എ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

ക​ണ്ട​യി​ൻ​മെ​ന്‍റ് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ഊ​രി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​പ്പ​നു​മാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തി​ന് ര​ണ്ട് മാ​സം മു​മ്പ് ഇ​തേ സി​ഐ കു​റു​ന്താ​ച​ല​ത്തെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ഈ ​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ രാ​ജാ​മ​ണി​യും കു​റു​ന്താ​ച​ല​വും ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ര​ണ്ടു​പേ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​വു​മ​ല്ലാ​യി​രു​ന്നു. പൊ​ലീ​സി​ൽ മു​രു​ക​ൻ നേ​രി​ട്ട് ഫോ​ണി​ൽ​വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്താ​മെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പു​കൊ​ടു​ത്തെ​ങ്കി​ലും വ​ന്ന​തു​മി​ല്ല. അ​തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പു​ക​ളും ല​ഭ്യ​മാ​ണ്.

ഒ​രാ​ളെ മാ​ര​ക​മാ​യി മ​ർ​ദി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് പൊ​ലി​സ് സ്വീ​ക​രി​ച്ച​ത് എ​ന്നാ​ണ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്. ര​ക്തം പു​ര​ണ്ട നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന കു​റു​ന്താ​ച​ല​ത്തി​ന്‍റെ ഫോ​ട്ടോ നേ​ര​ത്തെ ക​ണ്ടി​രു​ന്നെ​ങ്കി​ൽ ഐ​പി​സി 307 (വ​ധ​ശ്ര​മം) കൂ​ടി മു​രു​ക​ന്‍റെ പേ​രി​ൽ ചേ​ർ​ത്തേ​നെ. രാ​ജാ​മ​ണി​യെ അ​ക്ര​മി​ച്ച​താ​യു​ള്ള പ​രാ​തി ല​ഭി​ച്ചി​ല്ല. അ​റ​സ്റ്റി​ന് വ​ഴ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് ബ​ല​പ്ര​യോ​ഗം വേ​ണ്ടി​വ​ന്ന​ത്. പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ചെ​ന്ന​ത് പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​നും പൊ​ലി​സു​കാ​രു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നു​മാ​ണെ​ന്ന് സി​ഐ അ​വ​കാ​ശ​പ്പെ​ട്ടു. മൂ​ന്നാം തീ​യ​തി ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ എ​ട്ടാം തീ​യ​തി ഞാ​യ​റാ്ഴ്ച പ​ല​ർ​ച്ചെ അ​റ​സ്റ്റി​ന് പു​റ​പ്പെ​ട്ട​തി​ന്‍റെ "അ​ടി​യ​ന്ത​രാ'​വ​ശ്യ​ത്തെ​പ്പ​റ്റി അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും സാ​മൂ​ഹി​ക നീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ഇ​ട​പെ​ടു​ന്ന സം​ഘ​ട​ന എ​ന്ന​നി​ല​യി​ൽ "ജ​ന​നീ​തി' സ​ജീ​വ​മാ​ണ്. ഒ​രു ദ​ശ​ക​ത്തോ​ളം കേ​ര​ള യൂ​ണി​യ​ൻ ഒ​ഫ് വ​ർ​ക്കി​ങ് ജേ​ർ​ണ​ലി​സ്റ്റ്സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ൻ.​പ​ത്മ​നാ​ഭ​ൻ ആ​ണ് ജ​ന​നീ​തി ചെ​യ​ർ​മാ​ൻ. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓം​ബു​ഡ്സ്മാ​നും ശി​ശു ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന അ​ഡ്വ. ജോ​ർ​ജ് പു​ലി​കു​ത്തി​യേ​ൽ, പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മാ​ണി പ​റ​മ്പ​ത്ത്, നി​യ​മ​ഗ​വേ​ഷ​ക​ൻ സു​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു വ​സ്തു​താ​ന്വേ​ഷ​ണ സം​ഘം.

പ​ഴ​യ ഐ​എ​എ​സു​കാ​ർ​ക്കു​വേ​ണ്ടി കാ​ക്കി ഒ​രി​ക്ക​ൽ​കൂ​ടി ക​വാ​ത്ത് മ​റ​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ വ​ട്ടു​ല​ക്കി സം​ഭ​വം. ഇ​ത് വി​വാ​ദ​മാ​യ​പ്പോ​ൾ ഡി​വൈ​എ​സ്പി​യെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ട്ടി​ക​ജാ​തി​ക്കാ​ര​നെ​യും അ​യാ​ളു​ടെ കൊ​ച്ചു​മ​ക​ളെ​യും ക​ള്ള​രാ​ക്കാ​ൻ നോ​ക്കി​യ "പി​ങ്ക് പൊ​ലീ​സു​കാ​രി'​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഐ​പി​എ​സു​കാ​ർ ഭ​രി​ക്കു​ന്ന പൊ​ലീ​സാ​ണ് ഇ​വി​ട​ത്തേ​ത്. കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​ഗോ​ത്ര​വ​ര്‍ഗ ക​മ്മി​ഷ​ന് മു​മ്പാ​കെ പ​രാ​തി സ​മ​ർ​പ്പി​ക്കു​ക​യും പോ​രാ​ടു​ക​യും ഒ​ക്കെ ചെ​യ്ത​തി​നാ​ൽ അ​തി​ൽ ക​മ്മി​ഷ​ൻ ഇ​ട​പെ​ട്ട് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ​യും വ​ന്നു. ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ റി​ട്ട.​ഐ​എ​എ​സു​കാ​ര​നാ​ണ്. പ​ഴ​യ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ പ്ര​തി​സ്ഥാ​ന​ത്തു വ​രാ​നി​ട​യു​ള്ള വ​ട്ടു​ല​ക്കി​കേ​സി​ൽ അ​തു​കൊ​ണ്ടു​ത​ന്നെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​ഗോ​ത്ര​വ​ര്‍ഗ ക​മ്മി​ഷ​ൻ ഇ​ട​പെ​ടു​മോ എ​ന്ന് ക​ണ്ട​റി​യ​ണം. ആ​ദി​വാ​സി​ക​ൾ ഇ​വി​ട​ത്തെ സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നും അ​വ​രു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കു​ന്ന​വ​രോ​ടൊ​പ്പ​മ​ല്ല പൊ​ലീ​സ് നി​ല​യു​റ​പ്പി​ക്കേ​ണ്ട​തെ​ന്നു​മൊ​ക്കെ അ​വ​ർ​ക്കാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് വീ​മ്പി​ള​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ് ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ​ങ്കി​ലും ആ​ദി​വാ​സി​ക​ൾ എ​ന്നേ മ​നു​ഷ്യ​രാ​യി ജീ​വി​ച്ചേ​നെ!


വാർത്തകൾ

Sign up for Newsletter



top