17
October 2021 - 9:19 pm IST

Download Our Mobile App

Flash News
Archives

Kerala

death

ഒളിച്ചോടിയ വീട്ടമ്മയും കാമുകനും ലോഡ്ജില്‍ മരിച്ച നിലയില്‍

Published:14 October 2021

കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും റിന്‍സി തീരുമാനിക്കുകയായിരുന്നു. 

കോഴിക്കോട്: ഒളിച്ചോടിയ കമിതാക്കളെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്നും കഴിഞ്ഞ മാസം കാണാതായിരുന്ന ഭര്‍ത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (29) എന്നിവരെയാണ് ബുധനാഴ്ച എലത്തൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍ക്കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസുള്ള കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസ്സിംഗ് കേസിലെ റിന്‍സിയാണിതെന്ന് കണ്ടുപിടിക്കുകയും ചെയ്തു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് 11ന് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും റിന്‍സി തീരുമാനിക്കുകയായിരുന്നു. 

ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ ചൈല്‍ഡ് ലൈനിലാക്കിയിരുന്നു. കുട്ടിയെ പിന്നീട് റിൻസിയുടെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എലത്തൂരിലെ ലോഡ്ജിൽ റിൻസിയെയും കാമുകൻ മുഹമ്മദ് നിസാറിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


വാർത്തകൾ

Sign up for Newsletter



top