17
October 2021 - 10:39 pm IST

Download Our Mobile App

Flash News
Archives

National

india

ആക്റ്റിവ് കേസുകൾ 2.06 ലക്ഷം

Published:14 October 2021

215 ദിവസത്തിനിടയിൽ നിലവിലുള്ള രോഗബാധിതർ ഇത്രയും കുറയുന്നത് ഇതാദ്യമാണ്. ഇതുവരെ രോഗം ബാധിച്ചവരിൽ 0.61 ശതമാനം മാത്രമാണ് ഇപ്പോൾ രോഗികളായിട്ടുള്ളത്.

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ആക്റ്റിവ് കേസുകൾ വീണ്ടും കുറഞ്ഞ് 2,06,586 ആയി. 215 ദിവസത്തിനിടയിൽ നിലവിലുള്ള രോഗബാധിതർ ഇത്രയും കുറയുന്നത് ഇതാദ്യമാണ്. ഇതുവരെ രോഗം ബാധിച്ചവരിൽ 0.61 ശതമാനം മാത്രമാണ് ഇപ്പോൾ രോഗികളായിട്ടുള്ളത്. 2020 മാർച്ചിനു ശേഷം ഏറ്റവും കുറഞ്ഞ തോതാണിത്. ഇന്നു രാവിലെ പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ 1067 കേസുകളുടെ അറ്റ കുറവുണ്ടായി.

അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 18,987 പേർക്കാണ്. ഇതുവരെ രോഗം ബാധിച്ചവർ 3.40 കോടിയിലേറെയായിട്ടുണ്ട്. ഇതിൽ 3.33 കോടിയിലേറെ പേർ രോഗമുക്തരായി. 246 മരണം കൂടി കണക്കുകളിൽ രേഖപ്പെടുത്തിയതോടെ ഇതുവരെയുള്ള മരണസംഖ്യ 4,51,435 ആയിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തിൽ 1.46 ശതമാനം മാത്രമാണ്. പ്രതിവാര നിരക്ക് 1.44 ശതമാനവും. ദേശീയ റിക്കവറി നിരക്ക് 98.07 ശതമാനത്തിലെത്തി. 

പുതിയ കേസുകളിലും പ്രതിദിന മരണസംഖ്യയിലും കേരളം മുന്നിൽ തുടരുകയാണ്. അവസാന ദിവസം സംസ്ഥാനത്തു സ്ഥിരീകരിച്ചത് 11,079 പുതിയ കേസുകൾ. ഇന്നലത്തെ കണക്കിൽ 123 മരണവും കേരളത്തിലാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 49 മരണം കൂടിയാണു സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 1,39,670 ആയിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ പ്രതിദിന കേസുകൾ 2,219 ആയി കുറഞ്ഞു. ആക്റ്റിവ് കേസുകൾ 33,151 മാത്രമാണ്. അതേസമയം, കേരളത്തിൽ ഇപ്പോഴും 98,000ലേറെ പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ തമിഴ്നാട്ടിലും മിസോറമിലും മാത്രമാണ് പതിനായിരത്തിലേറെ ആക്റ്റിവ് കേസുകളുള്ളത്. തമിഴ്നാട്ടിൽ 15,650 കേസുകളും മിസോറമിൽ 14,036 കേസുകളും. കർണാടകയിൽ 9,650 ആയി കുറഞ്ഞിട്ടുണ്ട്.


വാർത്തകൾ

Sign up for Newslettertop