Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:32 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

Shaji Kailas, Mohanlal, Alone Movie, Malayalam Movies

"റിയൽ ഹീറോസ് എപ്പോഴും തനിച്ചാണ് "–മോഹൻലാലിന്‍റെ എലോൺ ടീസർ പുറത്ത്

Published:15 October 2021

മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീസർ റിലീസ് ചെയ്തത്.കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കിനിൽക്കുന്ന നായകനേയും ടീസറിൽ കാണാം. 

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘എലോൺ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ‘യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീസർ റിലീസ് ചെയ്തത്.കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കിനിൽക്കുന്ന നായകനേയും ടീസറിൽ കാണാം. 

 

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.

2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്  –മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top