Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:59 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

Global Hunger Index, India 101 Rank, Poverty Index

ആഗോള പട്ടിണി സൂചിക മോദിയെ പരിഹസിച്ച് കപിൽ സിബൽ

Published:15 October 2021

116 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 101-ാം സ്ഥാനത്തെക്ക് എത്തിയതി. അയൽരാജ്യമായ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യ. 2020 ലെ കണക്ക് പ്രകാരം 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ന്യൂഡൽഹി :ആഗോള പട്ടിണി സൂചികയില്‍ (ജി.എച്ച്.ഐ.) 2021-ൽ ഇന്ത്യ 101-ാം സ്ഥാനത്തെക്ക് പിന്തള്ളപ്പെട്ടു. 116 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 101-ാം സ്ഥാനത്തെക്ക് എത്തിയതി. അയൽരാജ്യമായ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യ. 2020 ലെ കണക്ക് പ്രകാരം 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

 

അതിനിടയിൽ ആഗോള പട്ടിണി സൂചികയിൽ രാജ്യത്തെ മോശം റാങ്കിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ദാരിദ്ര്യം, പട്ടിണി എന്നിവ ഇല്ലാതാക്കുന്നതിനും രാജ്യത്തെ ഒരു ആഗോള ശക്തിയാക്കുന്നതിനുമുള്ള സർക്കാരിന്‍റെ അവകാശവാദങ്ങളെ പരിഹസിച്ച് സിബൽ ട്വീറ്റ് പങ്കിട്ടത്.

 

ചൈന, ബ്രസീൽ, കുവൈറ്റ് എന്നിവയുൾപ്പെടെ പതിനെട്ട് രാജ്യങ്ങൾ ജിഎച്ച്ഐ സ്കോർ അഞ്ചിൽ താഴെയായി ഉയർന്ന റാങ്ക് പങ്കിടുന്നുവെന്ന് ആഗോള പട്ടിണി സൂചിക വെബ്സൈറ്റ് വ്യാഴാഴ്ച പറത്തുവിട്ട് കണക്കുകൾ പറയുന്നു. ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്​വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബലാറസ്, ചൈന, ബ്രസീല്‍, കുവൈത്ത്, ക്യൂബ അടക്കം അഞ്ചില്‍ താഴെ സ്‌കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 101-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്. 2000-ല്‍ 38.8 ഉം 2006 -ല്‍ 37.4 ലും 2012-ല്‍ 28.8 മായിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

ശിശുമരണ നിരക്ക്, വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നീ സൂചകങ്ങളില്‍ ഇന്ത്യ മെച്ചപ്പെടുന്നുവെന്നണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയില്‍ ‘ഗുരുതരം’ വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. മ്യാന്‍മാര്‍ 71-ാം സ്ഥാനത്തും പാകിസ്താന്‍ 92-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവര്‍ 76-ാമതാണ്. പട്ടികയില്‍ 65-ാം സ്ഥാനത്താണ് ശ്രീലങ്ക. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top