Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:01 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gossip

Ann Augustine, Malayalam Movies, Movie News

23 വയസ്സുള്ള കുട്ടിയുടെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം -തുറന്നു പറഞ്ഞ് ആൻ അ​ഗസ്റ്റിൻ

Published:15 October 2021

രണ്ടു വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്ന് 2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്‍റെയും ആനിന്‍റെയും വിവാഹം. 3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. ‌

ജീവിതത്തിൽ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്ന് തുറന്നു പറഞ്ഞ് ആൻ അ​ഗസ്റ്റിൻ. 23 വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് ആൻ പറയുന്നത്.

'‘സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച് ബെംഗലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്‌ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു.‌‌‌ഒരുപാട് അദ്ധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു.'’–ആൻ പറയുന്നു.

രണ്ടു വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്ന് 2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്‍റെയും ആനിന്‍റെയും വിവാഹം. 3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. ‌

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്. മലയാളികളുടെ പ്രിയ നടൻ അഗസ്റ്റിന്റെ മകൾ ആയ ആൻ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ നായികയായിട്ടാണ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു.

വളരെ പെട്ടെന്ന് തന്നെ ആൻ തിളങ്ങി. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം വരെ നേടി. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് താരം. ജയസൂര്യ നായകനാകുന്ന അനശ്വരനടൻ സത്യന്‍റെ ബയോപിക് പ്രോജക്ടിലും ആൻ അഗസ്റ്റിനാണ് നായിക


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top