Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:45 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

ഐപിഎൽ ഫൈനൽ സാധ്യതാ പ്ലെയിങ് ഇലൻ പ്രഖ്യാപിച്ച് നിരജ് ചൊപ്ര

Published:15 October 2021

അവസാനം കളിച്ച മത്സരങ്ങളിലെ പ്ലേയിങ് ഇലവനെ തന്നെ ഇരുടീമുകളും നിലനിർത്തിയേക്കുമെന്നാണ് ചൊപ്ര പറയുന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 14-ാം പതിപ്പിന്‍റെ കലാശപ്പോരാട്ടമാണ് ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ഏഴരയ്ക്ക് ദുബായിൽ അരങ്ങേറുകയാണ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. നിർണായക പോരാട്ടത്തിന് മുമ്പായി ഇരുടീമുകളുടേയും സാധ്യത ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചൊപ്ര. തന്‍റെ യുടൂബ് ചാനലിലൂടെയാണ് ചൊപ്ര ഇക്കാര്യം വ്യക്തമാക്കിയത്.

അവസാനം കളിച്ച മത്സരങ്ങളിലെ പ്ലേയിങ് ഇലവനെ തന്നെ ഇരുടീമുകളും നിലനിർത്തിയേക്കുമെന്നാണ് ചൊപ്ര പറയുന്നത്. കൊൽക്കത്ത നിരയിൽ ബെം​ഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന്‍റെ സാന്നിധ്യം നിർണായകമാകും. എന്നാൽ ബാറ്റിങ് ഓർഡറിൽ ഷാക്കിബ് ഒരുപാട് പിന്നിൽ പോയാൽ അതുകൊണ്ട് ​ഗുണം ചെയ്യില്ല, ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചാൽ സുനിൽ നരേയെൻ മികച്ച പ്രകടനം നടത്തും, ചൊപ്ര പറഞ്ഞു. ക്വാളിഫയറിൽ ഡെൽഹിക്കെതിരായ തകർപ്പൻ പ്രകടനം റോബിൻ ഉത്തപ്പയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും, ഫൈനലിൽ ചെന്നൈയുടെ എക്സ് ഫാക്ടർ ഷർദുൽ ഠാക്കൂറാകുമെന്നും ചൊപ്ര പറഞ്ഞു.

ചൊപ്ര തിരഞ്ഞെടുത്ത കൊൽക്കത്ത പ്ലെയിങ് ഇലൻ- ഓയിൻ മോർ​ഗൻ, ശുഭ്മാൻ ​ഗിൽ, വെങ്കിടേഷ് അയ്യർ,നിതീഷ് റാണ,രാഹുൽ ത്രിപാഠി,ദിനേഷ് കാർത്തിക്ക്, ഷാക്കിബ് അൽ ഹസൻ, ശിവം മാവി, സുനിൽ നരെയൻ,ലോക്കി ഫെർ​ഗുസൻ, വരുൺ ചക്രവർത്തി എന്നിവരും

ചൊപ്ര തിരഞ്ഞെടുത്ത ചെന്നൈ പ്ലെയിങ് ഇലവൻ- എംഎസ് ധോണി, റിതുരാജ് ​ഗെയ്ക്വാ​ദ്, ഫാഫ് ഡുപ്ലെസിസ്, മോയിൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ഡ്വെയിൻ ബ്രാവോ, ഷർദുൽ ഠാക്കൂർ, ദീപക്ക് ചഹാർ, ജോഷ് ഹെയ്സൽവുഡ് തുടങ്ങിയവരാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top