Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:14 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

chennai super kings

തീപ്പൊരി പാറിക്കാന്‍ കളത്തിലിറങ്ങി് ചെന്നൈ സൂപ്പര്‍കിംഗ്‌സ് 

Published:15 October 2021

കൊല്‍ക്കത്ത മുന്‍പ് രണ്ട് വട്ടം ഐപിഎല്‍ ജേതാക്കളായിട്ടുണ്ട്. ആദ്യ പകുതിയില്‍ നടന്ന മത്സരത്തില്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത യുഎഇയില്‍ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്

ഐപിഎല്‍ പതിന്നാലാം സീസണിന്‍റെ കലാശപ്പോരാട്ടത്തില്‍  കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സിനെതിരെ ധോണി നയിക്കുന്ന  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിങ്ങിനിറങ്ങി.ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും  മാറ്റങ്ങൾ  വരുത്താതെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

ഫൈനലില്‍ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, കൊല്‍ക്കത്ത മുന്‍പ് രണ്ട് വട്ടം ഐപിഎല്‍ ജേതാക്കളായിട്ടുണ്ട്. ആദ്യ പകുതിയില്‍ നടന്ന മത്സരത്തില്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത യുഎഇയില്‍ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്.

മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയാല്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം.വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top