Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:23 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

sonia

ഞാൻ മുഴുവൻ സമയ പ്രസിഡന്‍റ്: സോണിയ

Published:16 October 2021

കോൺഗ്രസ് തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അതിനു വേണ്ടത് ഐക്യമാണ്. പാർട്ടിയുടെ താത്പര്യമാവണം പരമപ്രധാനം. അതിലും ഉപരി എല്ലാവരും സ്വയം നിയന്ത്രണവും അച്ചടക്കവും  പാലിക്കണം. തുറന്നു പറയുന്നത് താൻ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്.

കപിൽ സിബലിനു മറുപടി, മാധ്യമങ്ങൾ വഴി സംസാരിക്കേണ്ട

ന്യൂഡൽഹി: കോൺഗ്രസിന്‍റെ മുഴുവൻ സമയ പ്രസിഡന്‍റു തന്നെയാണു താനെന്നും പാർട്ടി അധ്യക്ഷ‍യുടെ ജോലികൾ ചെയ്യുന്നുണ്ടെന്നും സോണിയ ഗാന്ധി. പാർട്ടിക്ക് ഇപ്പോൾ പ്രസിഡന്‍റ് ഇല്ലെന്നും തീരുമാനമെടുക്കുന്നത് ആരെന്ന് അറിയില്ലെന്നുമുള്ള സീനിയർ നേതാവ് കപിൽ സിബലിന്‍റെ അടുത്തകാലത്തെ പ്രസ്താവനയ്ക്കുള്ള മറുപടിയാണിത്. മുഴുവൻ സമയ പ്രസിഡന്‍റ് ഇല്ലാത്തത് കോൺഗ്രസിനെ തളർത്തുന്നുവെന്ന് സിബൽ അടക്കം "ജി 23' നേതാക്കൾ പല തവണ പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാമുള്ള മറുപടി കൂടിയായി ഇതിനെ കാണാം.

ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണു സോണിയ ശക്തമായ ഭാഷയിൽ വിമത നീക്കങ്ങൾക്കു മറുപടി നൽകിയത്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന്‍റെ പൂർണ ഷെഡ്യൂൾ പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിക്കുമെന്നും സോണിയ കൂട്ടിച്ചേർത്തു. വിമത നേതാക്കളുടെ പ്രധാന ആവശ്യമാണ് സംഘടനാ തെരഞ്ഞെടുപ്പ്. 

കോൺഗ്രസ് തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അതിനു വേണ്ടത് ഐക്യമാണ്. പാർട്ടിയുടെ താത്പര്യമാവണം പരമപ്രധാനം. അതിലും ഉപരി എല്ലാവരും സ്വയം നിയന്ത്രണവും അച്ചടക്കവും  പാലിക്കണം. തുറന്നു പറയുന്നത് താൻ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്. കാര്യങ്ങൾ മാധ്യമങ്ങൾ വഴി പറയേണ്ടതില്ല. നമുക്ക് സ്വതന്ത്രമായും സത്യസന്ധമായും കാര്യങ്ങൾ ചർച്ച ചെയ്യാം. എന്നാൽ, ഈ മുറിയുടെ നാലു ചുവരുകൾക്കു പുറത്തുപോകുന്നത് പ്രവർത്തക സമിതിയുടെ കൂട്ടായ തീരുമാനമാകണം- സോണിയ വിശദീകരിച്ചു.

ജൂൺ 20ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കും വിധത്തിലുള്ള സംഘടനാ തെരഞ്ഞെടുപ്പിന് പാർട്ടി നേരത്തേ റോഡ് മാപ് തയാറാക്കിയതാണ്. എന്നാൽ, കൊവിഡ് രണ്ടാം തരംഗം മൂലം അതു മാറ്റിവയ്ക്കേണ്ടിവന്നു. ഇപ്പോൾ പുതിയ ഷെഡ്യൂളിന് അവസരമായിട്ടുണ്ട്. അത് പ്രവർത്തക സമിതി മുമ്പാകെ അവതരിപ്പിക്കും- പാർട്ടി അധ്യക്ഷ പറഞ്ഞു.

ലഖിംപുർ ഖേരിയിലെ ആക്രമണം കാണിക്കുന്നത് ബിജെപിയുടെ മാനസികാവസ്ഥയാണ്. കർഷക പ്രക്ഷോഭത്തെ അവർ എങ്ങനെ കാണുന്നു എന്നതിന്‍റെ തെളിവ്. കേന്ദ്ര സർക്കാർ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കുള്ള സർക്കാരിന്‍റെ ഏക പോംവഴി പൊതുമുതൽ വിറ്റഴിക്കുകയാണ്. വിൽക്കുക, വിൽക്കുക, വിൽക്കുക എന്നതാണ് അവരുടെ ഏക അജൻഡ. രാജ്യത്തിന്‍റെ അതിർത്തികളിൽ ഗുരുതരമായ വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്- അവർ പറഞ്ഞു. 

മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബഘേൽ, ചരൺജിത്ത് ചന്നി, ജി 23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ തുടങ്ങിയവർ എഐസിസി ആസ്ഥാനത്തു നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top