Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:25 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

afghan

അഫ്ഗാനിലെ സ്ഫോടനം: മരണം 47, ഉത്തരവാദിത്വമേറ്റ് ഐഎസ്

Published:16 October 2021

47 പേരാണു സ്ഫോടനത്തിൽ മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഐഎസ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

കാബുൾ: ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഷിയ മോസ്കിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വമേറ്റ് ഭീകര സംഘടന ഐഎസ്. 47 പേരാണു സ്ഫോടനത്തിൽ മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഐഎസ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

കാണ്ഡഹാർ പ്രവിശ്യയിലെ ഫാത്തിമിയ മോസ്ക്കിന്‍റെ പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഗാർഡുകളെ വെടിവച്ചു കൊന്ന ഐഎസിലെ രണ്ടംഗങ്ങൾ പ്രവേശന കവാടത്തിലും മോസ്കിലുമായി സ്വയം പൊട്ടിത്തെറിച്ചുവെന്നും ഐഎസ്. അനാസ് അൽ-ഖുറസാനി, അബു അലി അൽ- ബലൂച്ചി എന്നീ അഫ്ഗാനികളാണ് ചാവേറുകളായതെന്ന് ഐഎസിന്‍റെ വാർത്താ ഏജൻസി അമാഖ് പ്രസ്താവനയിൽ പറയുന്നു. 

വടക്കൻ അഫ്ഗാനിസ്ഥാനിലെ ഷിയ മോസ്കിൽ ഐഎസ് ബോംബാക്രമണത്തിൽ 46 പേർ മരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഇപ്പോഴത്തെ ആക്രമണവും. ഇതോടെ ഐഎസ് ഭീഷണിയെക്കുറിച്ചുള്ള ആശങ്ക വർധിച്ചിട്ടുണ്ട്. അമെരിക്ക അഫ്ഗാനിസ്ഥാൻ വിടുകയും താലിബാൻ ഭരണം പിടിക്കുകയും ചെയ്ത ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

തെക്കൻ അഫ്ഗാനിൽ ഐഎസിന്‍റെ ഏറ്റവും വലിയ ആക്രമണവും ഇതാണ്. കിഴക്കൻ മേഖലയിൽ സ്വാധീനമുണ്ടായിരുന്ന ഐഎസ് വടക്കോട്ടും കാബുളിലോട്ടുമെല്ലാം വ്യാപിക്കുന്നു എന്നും തെളിയുന്നുണ്ട്. ഐഎസ് ഭീഷണി നേരിടുന്നതിൽ താലിബാൻ വിജയിക്കുമോ എന്ന ആശങ്കയും ഇതോടെ ഉയരുന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top