Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:02 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; രാഹുൽ ഗാന്ധി അധ്യക്ഷനായേക്കും

Published:16 October 2021

എഐസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരി​ഗണിക്കാമെന്ന് യോ​ഗത്തിൽ രാഹുൽ ​ഗാന്ധി അറിയിച്ചു

ദില്ലി: ദീർഘനാളത്തെ  ഇടവേള കഴിഞ്ഞ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി കോൺ​ഗ്രസ് നേതൃത്വം. . അം​ഗത്വ ക്യാംപെയിൻ നടത്തിയതിനു ശേഷമായിരിക്കും പാ‍ർട്ടിയിൽ പരിപൂർണമായ വ്യതിയാനങ്ങൾ സൃഷ്ടിക്കപ്പെടുന്ന സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി കടക്കുന്നത്. അം​ഗത്വ ക്യാംപെയ്നും സം​ഘടനാ തെരഞ്ഞെടുപ്പിനുള്ള തീയതികൾക്ക് ഇന്ന് ചേ‍ർന്ന കോൺ​ഗ്രസ് പ്രവ‍ർത്തക സമിതിയോ​ഗം അം​ഗീകാരം നൽകി. എഐസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരി​ഗണിക്കാമെന്ന് യോ​ഗത്തിൽ രാഹുൽ ​ഗാന്ധി അറിയിച്ചു. 

കോൺ​ഗ്രസ് പ്രവ‍ർത്തക സമിതി ഇന്ന് അം​ഗീകരിച്ച തെരെഞ്ഞെടുപ്പ് ഷെഡ്യൂൾ ഇപ്രകാരമാണ് -

 2021 നവംബർ 1 മുതൽ 2022 മാർച്ച് 31 വരെ അംഗത്വ വിതരണം
2022 ഏപ്രിൽ 1 മുതൽ 15 വരെ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും
ഏപ്രിൽ 16 മുതൽ മെയ് 31 വരെ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തെരെഞ്ഞെടുപ്പ്
ജൂൺ 1 മുതൽ ജൂലൈ 21വരെ ഡിസിസി തെരെഞ്ഞെടുപ്പ്
21 ജൂലൈ മുതൽ 20 ഓഗസ്റ്റ് വരെ പിസിസി തെരെഞ്ഞെടുപ്പ്
21 ഓഗസ്റ്റ് മുതൽ 20 സെപ്റ്റംബർ 20 വരെ ദേശീയ അധ്യക്ഷ തെരെഞ്ഞെടുപ്പ്.
2022 സെപ്റ്റംബർ- ഒക്ടോബറിൽ പ്ലീനറി സമ്മേളനം

ഒരു വർഷത്തിന് ശേഷം നടക്കുന്ന കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിലാവും പുതിയ എഐസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുക. സമീപകാലത്ത് പുതിയ പിസിസി അധ്യക്ഷൻമാരേയും സമിതികളേയും പ്രഖ്യാപിച്ച കേരളത്തിലടക്കം സംഘടനാ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന അങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ മണ്ഡലം കമ്മിറ്റികളും പുതിയ ഡിസിസി അധ്യക്ഷൻമാരും പുതിയ കെപിസിസി അധ്യക്ഷനും നിർവാഹക സമിതിയും തെരഞ്ഞെടുപ്പിലൂടെ വരും. നിലവിലെ ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പദവി നിലനി‍ർത്തേണ്ടി വരും.

രാജ്യത്ത് നിർജീവവാസ്ഥയിലുള്ള കോൺ​ഗ്രസ് പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാൻ സംഘടനാ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് വിമതവിഭാ​ഗം നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.. നിലവിൽ പ്രഖ്യാപിച്ച രീതിയിൽ സംഘടനാ തെരഞ്ഞെ‌ടുപ്പ് നടന്നാൽ അടുത്ത വ‍ർഷം ഇതേ സമയം കോൺ​ഗ്രസ് പുതിയ ദേശീയ അധ്യക്ഷൻ വരും. 
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top