Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Fashion

rachana-narayanankutty

ഭദ്രകാളിയായി യുവനടി; ചിത്രങ്ങൾ കാണാം

Published:16 October 2021

കഴുത്തിൽ നാരങ്ങ മാലയും, ദേഹം മുഴുവനും നീല നിറം കൊണ്ട് പൂശി, കൈയിൽ കാൽത്തളയും പിടിച്ചുകൊണ്ട് ചുവന്ന വസ്ത്രത്തിൽ ശരിക്കും ഒരു കാളിയിലെ പോലെ തന്നെയാണ് രചനയുടെ മേക്കോവർ.

മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രചന നാരായണൻകുട്ടി. ജയറാം ചിത്രം ലക്കി സ്റ്റാറിലൂടെ രചന സിനിമയിലും അരങ്ങേറ്റം കുറിച്ചു. നിരവധി ഫോട്ടൊഷൂട്ടുകളുമായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിത രചനയുടെ പുതിയ ചിത്രങ്ങളാണ് സൈബറിടങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഭദ്രകാളിയായാണ് രചന ഇത്തവണയെത്തിയിരിക്കുന്നത്. കഴുത്തിൽ നാരങ്ങ മാലയും, ദേഹം മുഴുവനും നീല നിറം കൊണ്ട് പൂശി, കൈയിൽ കാൽത്തളയും പിടിച്ചുകൊണ്ട് ചുവന്ന വസ്ത്രത്തിൽ ശരിക്കും ഒരു കാളിയിലെ പോലെ തന്നെയാണ് രചനയുടെ മേക്കോവർ. റോയൽ ഡിസൈനേഴ്‌സാണ് ഔട്ട്ഫിറ്റ്. അരുൺ വാസുദേവ്, ധന്യ ഷൈജു, ഫെബി ഷെരീഫ് എന്നിവർ ചേർന്നാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.   


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top