Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:42 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

nedumudi-venu

ചെ​ല്ല​പ്പ​നാ​ശാ​രി​യു​ടെ ദ​ശാ​വ​താ​ര​ങ്ങ​ൾ

Published:17 October 2021

# കെ. ആർ. പ്രമോദ്

വേ​ണു അ​ന്ന് ചെ​റു​പ്പ​മാ​യി​രു​ന്നു. ഒ​രു കാ​ല​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും അ​നു​ഗ്ര​ഹ​വു​മാ​യി​രു​ന്നു. കു​ട്ട​നാ​ട​ൻ മ​ണ്ണി​ന്‍റെ, കാ​റ്റി​ന്‍റെ, നീ​രൊ​ഴു​ക്കി​ന്‍റെ പു​ത്ര​ൻ! കു​ട്ട​നാ​ട്ടി​ലെ ഭ​ഗ​വ​തി​മാ​രു​ടെ വാ​ത്സ​ല്യ മ​ധു നു​ക​ർ​ന്ന യു​വ സൗ​ഭ​ഗ​ൻ

വർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. ഭ​ര​ത​ന്‍റെ "ത​ക​ര' എ​ന്ന സി​നി​മ​യി​ലൂ​ടെ ചെ​ല്ല​പ്പ​നാ​ശാ​രി​യാ​യി നെ​ടു​മു​ടി​വേ​ണു തി​ള​ങ്ങി​യ കാ​ലം. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ളെ​ജി​ൽ സാ​ഹി​ത്യാ​സ്വാ​ദ​ക​രാ​യ കു​റ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ഒ​രു സാ​ഹി​ത്യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ പ​ല എ​ഴു​ത്തു​കാ​രും അ​ന്ന് അ​ധ്യാ​പ​ക​രാ​യി അ​വി​ടെ​യു​ണ്ട്. അ​വ​ർ ഉ​ദ്ഘാ​ട​ന​ത്തി​ന് വേ​ണു​വി​നെ വി​ളി​ച്ചു. നെ​ടു​മു​ടി​യി​ലെ വീ​ട്ടി​ലു​ണ്ടാ​യി​യി​രു​ന്ന വേ​ണു കോ​ളെ​ജി​ല​ത്തി.

അ​ക​ലെ, നെ​ൽ​പ്പാ​ട​ങ്ങ​ൾ​ക്കു മേ​ലേ സ​ന്ധ്യ പ​ട​ർ​ന്ന നേ​രം. കാ​യ​ൽ​ക്കാ​റ്റു ത​ലോ​ടു​ന്ന മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വേ​ണു മെ​ല്ലെ ന​ട​ന്നു വ​ന്നു. വെ​ളു​ത്ത ജു​ബ്ബ​യും മു​ണ്ടു​മാ​ണ് വേ​ഷം. ക​ഴു​ത്ത​റ്റം നീ​ണ്ട ക​റു​ത്ത മു​ടി​യും താ​ടി​യും. പ്ര​കാ​ശം ചൊ​രി​യു​ന്ന ക​ണ്ണു​ക​ൾ. മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി. പാ​റി​പ്പ​റ​ക്കു​ന്ന ത​ല​മു​ടി​യൊ​തു​ക്കി ചു​റ്റും കൂ​ടി നി​ന്ന​വ​രെ കൈ ​വീ​ശി​ക്കാ​ട്ടി ആ​കാ​ശ​ത്തേ​ക്കു നോ​ക്കി വേ​ണു ഇ​ട​ശ്ശേ​രി​ക്ക​വി​ത​ക​ൾ പാ​ടി​ത്തു​ട​ങ്ങി.

ആ ​ത​ല​മു​ടി​യും താ​ടി​യും കാ​റ്റി​ൽ പാ​റി​ക്ക​ളി​ക്കു​ന്ന​തു കാ​ണാ​ൻ എ​ന്തൊ​രു കൗ​തു​ക​മാ​യി​രു​ന്നു! ഒ​രു പു​തി​യ ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ചൈ​ത​ന്യ​വും തെ​ളി​ച്ച​വും ക​ണ്ണു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​നു​ള്ള അ​ഗ്നി സി​ര​ക​ളി​ൽ പാ​യു​ക​യാ​യി​രു​ന്നു.  വേ​ണു അ​ന്ന് ചെ​റു​പ്പ​മാ​യി​രു​ന്നു. ഒ​രു കാ​ല​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും അ​നു​ഗ്ര​ഹ​വു​മാ​യി​രു​ന്നു. കു​ട്ട​നാ​ട​ൻ മ​ണ്ണി​ന്‍റെ, കാ​റ്റി​ന്‍റെ, നീ​രൊ​ഴു​ക്കി​ന്‍റെ പു​ത്ര​ൻ! കു​ട്ട​നാ​ട്ടി​ലെ ഭ​ഗ​വ​തി​മാ​രു​ടെ വാ​ത്സ​ല്യ മ​ധു നു​ക​ർ​ന്ന യു​വ സൗ​ഭ​ഗ​ൻ! കാ​വാ​ല​വും ത​ക​ഴി​യും അ​യ്യ​പ്പ പ​ണി​ക്ക​രും ഗു​രു ഗോ​പി​നാ​ഥും ച​മ്പ​ക്കു​ളം പാ​ച്ചു​പി​ള്ള​യു​മൊ​ക്കെ ഈ ​തേ​ൻ നു​ക​ർ​ന്ന​വ​ര​ല്ലേ?

ഒ​രു കാ​ലം, വ​ല്ലാ​ത്ത കാ​ലം!

എ​ൺ​പ​തു​ക​ൾ ആ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ളു​ടെ​യും കാ​ല​മാ​യി​രു​ന്നു. സ​മ​സ്ത രം​ഗ​ങ്ങ​ളി​ലും മാ​റ്റ​ത്തി​ന്‍റെ കാ​റ്റു​വീ​ശി​യ​ടി​ച്ചി​രു​ന്ന നാ​ളു​ക​ൾ. വേ​ണു​വും കൂ​ട്ട​രും എ​ന്തൊ​ക്കെ​യോ അ​ത്ഭു​ത​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് എ​ല്ലാ​വ​രും ക​രു​തി. അ​വ​രു​ടെ ചൈ​ത​ന്യം നി​റ​ഞ്ഞ മു​ഖ​ങ്ങ​ളും ക​ണ്ണു​ക​ളും ഒ​രു പു​തി​യ നാ​ളേ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യാ​ശ​ക​ൾ ന​മു​ക്കു സ​മ്മാ​നി​ച്ചു. പ​ക്ഷേ, ക​ല​യും കാ​ല​വും സി​നി​മ​യു​മെ​ല്ലാം ന​മ്മ​ളെ വ​ഞ്ചി​ച്ചു.

പ​ല​രും ഒ​ന്നും നേ​ടി​യി​ല്ല. ആ​രും ഒ​രി​ട​ത്തും എ​ത്തി​യി​ല്ല. സ​മൂ​ഹം പു​തി​യ പു​തി​യ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണു​കൊ​ണ്ടി​രു​ന്നു. വേ​ണു മാ​ത്ര​മ​ല്ല, എ​ൺ​പ​തു​ക​ളി​ലെ പൂ​മൊ​ട്ടു​ക​ളൊ​ന്നും ത​ന്നെ സൗ​ഗ​ന്ധി​ക​ങ്ങ​ളാ​യി വി​രി​ഞ്ഞു സൗ​ര​ഭ്യം പ​ര​ത്തി​യി​ല്ല. അ​ത് ഒ​രു പ​ക്ഷേ, കാ​ല​ത്തി​ന്‍റെ വി​ധി​യാ​യി​രു​ന്നി​രി​ക്കാം. ക​ച്ച​വ​ട സി​നി​മ​യു​ടെ സു​ര​ക്ഷി​ത പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു വേ​ണു ഒ​ടു​വി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ചെ​യ്‌​ത് ഒ​രി​ട​ത്തും എ​ത്തി​യി​ല്ല എ​ന്ന് അ​ദ്ദേ​ഹം അ​ടു​ത്ത​യി​ടെ പ​റ​യു​ക​യു​ണ്ടാ​യി. ക​ച്ച​വ​ട​സി​നി​മ​യു​ടെ ഔ​ദാ​ര്യ​മാ​യ പ്ര​ശ​സ്തി​യു​ടെ പ്ര​ഭാ​വ​ല​യം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ് വേ​ണു​വി​നെ ഇ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ക്കു​ന്ന​ത്.

വേ​ണു​വി​ന് സം​ഭ​വി​ച്ച​ത്

സ​ത്യ​ത്തി​ൽ, ജ​ന​പ്രി​യ സി​നി​മ​യി​ലെ ഒ​രു അ​വി​ഭാ​ജ്യ​മാ​യ ചേ​രു​വ മാ​ത്ര​മാ​യി​രു​ന്നു​വോ വേ​ണു? അ​ദ്ദേ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക​വും സാ​മൂ​ഹ്യ​വു​മാ​യ അ​ഭി​നി​വേ​ശ​ങ്ങ​ൾ അ​ത്ത​ര​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു​വോ?
മി​ക​ച്ച പ​ത്രാ​ധി​പ​രും എ​ഴു​ത്തു​കാ​ര​നും നാ​ട​ക​കാ​ര​നു​മൊ​ക്കെ​യാ​യി മാ​റേ​ണ്ട ആ​ള​ല്ലാ​യി​രു​ന്നു​വോ അ​ദ്ദേ​ഹം?
വ​ള​രെ സ്വ​പ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന, ല​ക്ഷ്യ​ബോ​ധ​മു​ള്ള ഒ​രാ​ളാ​യി വേ​ണു​വി​നെ ക​ണ്ടി​രു​ന്ന​താ​യി ശ്രീ​കു​മാ​ര​ൻ​ത​മ്പി സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി, താ​യ​മ്പ​ക വി​ദ​ഗ്ധ​ൻ തൃ​ത്താ​ല കേ​ശ​വ​പ്പൊ​തു​വാ​ൾ, സം​ഗീ​ത​ജ്ഞ​ൻ എം.​ഡി.​രാ​മ​നാ​ഥ​ൻ, നാ​ട​ക​കൃ​ത്തു​ക്ക​ളാ​യ എ​ൻ.​കൃ​ഷ്ണ പി​ള്ള, സി.​എ​ൻ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ,​ കൈ​നി​ക്ക​ര കു​മാ​ര​പി​ള്ള, തോ​പ്പി​ൽ ഭാ​സി, ജി. ​ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​രെ ക്കു​റി​ച്ച് പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യ​ത് വേ​ണു​വാ​യി​രു​ന്നു. സി​നി​മാ സം​വി​ധാ​നം, തി​ര​ക്ക​ഥ, ആ​ധു​നി​ക നാ​ട​കം , ക​വി​ത, നാ​ട​ൻ പാ​ട്ടു ൾ, ​നാ​ട​ൻ ക​ല​ക​ൾ എ​ന്നി​വ​യി​ലൊ​ക്കെ വൈ​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു.

ഗു​രു​ക്ക​ന്മാ​രാ​യ കാ​വാ​ല​ത്തി​നും അ​ര​വി​ന്ദ​നും സം​ഭ​വി​ച്ച​തു ത​ന്നെ വേ​ണു​വി​നും സം​ഭ​വി​ച്ചു. അ​ര​വി​ന്ദ​ൻ തി​ര​സ്കൃ​ത​നാ​യി. കാ​വാ​ല​ത്തെ സി​നി​മാ​പ്പാ​ട്ടു​ക​ളി​ൽ ഒ​തു​ക്കി. വേ​ണു ഒ​രു ജ​ന​പ്രി​യ ന​ട​ൻ മാ​ത്ര​മാ​യി പി​ൻ​വ​ലി​ഞ്ഞു. ഇ​വ​രു​ടെ​യൊ​ക്കെ ആ​ത്മാ​വി​ന്‍റെ തീ​ജ്വാ​ല കെ​ടു​ത്തി​യ​ത് ആ​സു​ര​മാ​യ കാ​ലം ത​ന്നെ​യാ​യി​രു​ന്നു. 
കാ​ല​ത്തി​ന്‍റെ ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ച് ന​ല്ല ബോ​ധ്യ​മു​ണ്ടാ​യി​രു​ന്ന വേ​ണു സ്വ​ന്തം രാ​ഷ്ട്രീ​യ വി​ചാ​ര​ങ്ങ​ളെ​യും ആ​ശ​ങ്ക​ക​ളെ​യും മ​റ​ച്ചു​വ​ച്ചു.

ഒ​രു ക​ണ​ക്കി​നു നോ​ക്കി​യാ​ൽ ന​മ്മു​ടെ കെ. ​വേ​ണു​വി​നെ​പ്പോ​ലെ കാ​ല​ത്തി​നു മു​മ്പി​ൽ കീ​ഴ​ട​ങ്ങാ​തി​രു​ന്ന​ത് ഈ ​വേ​ണു​വി​ന്‍റെ ഭാ​ഗ്യ​മെ​ന്നു പ​റ​യാം. ഉ​ത്സ​വ​പ്പ​റ​മ്പി​ൽ എ​രി​ഞ്ഞ​ട​ങ്ങു​ന്ന ചൂ​ട്ടു​കെ​ട്ടു ത​ന്നെ​യാ​ണ് വ​ഴി​യി​ൽ അ​ണ​ഞ്ഞു​പോ​യ ചൂ​ട്ടു​ക​റ്റ​യെ​ക്കാ​ൾ ന​ല്ല​ത്. 

ചാ​ന​ൽ പ​ര​സ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു മ​ര​ണ​വാ​ർ​ത്ത!

യു​വ​ത​ല​മു​റ​യി​ലെ പ​ല​രും വേ​ണു​വി​ന്‍റെ മ​ര​ണ​ത്തോ​ടു കാ​ട്ടി​യ നി​സം​ഗ​ത​യാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും മ​റ്റും യു​വാ​ക്ക​ൾ ഈ ​മ​ര​ണം അ​വ​ഗ​ണി​ച്ചു. ച​രി​ത്ര​ത്തി​ന്‍റെ ഭാ​രം പേ​റാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​ണ് പു​തി​യ ത​ല​മു​റ എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഒ​രു കാ​ര്യം. വേ​ണു​വാ​ക​ട്ടെ, ക​ഴി​ഞ്ഞ കാ​ല​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​വു​മാ​ണ്! എ​ന്നാ​ൽ, വേ​ണു​വി​ന്‍റെ മ​ര​ണം ന​മ്മു​ടെ ചാ​ന​ലു​ക​ൾ ഒ​രു ദി​വ​സ​ത്തെ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. വ​ലി​യ മ​ത്സ​ര​ത്തി​നി​ട​യി​ൽ ഒ​രു ചാ​ന​ലി​നു വേ​ണു​വി​നെ​യും കൊ​ട്ട​റ ഗോ​പാ​ല​കൃ​ഷ്ണ​നെ​യും മാ​റി​പ്പോ​വു​ക​യും ചെ​യ്തു.
നെ​റ്റി​യി​ലും മേ​ശ​പ്പു​റ​ത്തും പ​ര​സ്യ​ങ്ങ​ൾ ഒ​ട്ടി​ച്ച ചാ​ന​ൽ അ​വ​താ​ര​ക​ർ മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കി വ​ശം​കെ​ട്ടി​രി​ക്കെ, സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ ആ​ഗ​ത​രാ​യി വേ​ണു​വി​നെ മ​ര​ണ​ത്തി​ന്‍റെ നെ​ടു​മു​ടി​യി​ലേ​ക്ക് യാ​ത്ര​യാ​ക്കി എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു പ്ര​ധാ​ന സം​ഭ​വം.
മ​രി​ച്ച ആ​ളി​നേ​ക്കാ​ൾ പ്രാ​ധാ​ന്യം ഇ​വ​രു​ടെ ച​ര​മ​സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചു.
ഇ​താ​ണ് യ​ഥാ​ർ​ഥ ന​വോ​ഥാ​നം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top