Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:48 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Wellness

deep-vein-thrombosis

ഡീ​പ് വെ​യി​ന്‍ ത്രോം​ബോ​സി​സ്: സ​ത്യ​വും മി​ഥ്യ​യും

Published:17 October 2021

# ഡോ. ​ടോം തോ​മ​സ് കാ​ട്ടൂ​ര്‍

എ​ല്ലാ കാ​ലു​വേ​ദ​ന​യും ഡി​വി​ടി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് നി​സം​ശ​യം അ​ല്ലെ​ന്നു ത​ന്നെ​യാ​ണു​ത്ത​രം. പ​ക്ഷെ അ​തൊ​രു സൂ​ച​ന​യാ​കാം.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലൂ​ടെ​യും എ​യ്ഡ്സി​ലൂ​ടെ​യും മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തെ​ക്കാ​ള്‍ അ​ധി​ക​മാ​ണ് ഡീ​പ് വെ​യി​ന്‍ ത്രോം​ബോ​സി​സ് (ഡി​വി​ടി) അ​ഥ​വാ അ​ശു​ദ്ധ ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന അ​വ​സ്ഥ. കൂ​ടു​ത​ലും കാ​ലു​ക​ളി​ലാ​ണ് ഇ​ത് കാ​ണ​പ്പെ​ടു​ന്ന​ത്. ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള ധ​മ​നി​ക​ളി​ല്‍ ത​ട​സ​മു​ണ്ടാ​യി പൊ​ടു​ന്ന​നെ​യു​ള്ള മ​ര​ണം സം​ഭ​വി​ക്കു​ന്ന പ​ള്‍മ​ണ​റി എം​ബോ​ളി​സ​വും ഡി​വി​ടി കൊ​ണ്ടു​ണ്ടാ​കു​ന്ന​താ​ണ്. ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​തും ഇ​ന്‍റ​ര്‍നെ​റ്റി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന അ​പൂ​ര്‍ണ വി​വ​ര​ങ്ങ​ളും രോ​ഗി​ക​ളെ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ള്‍

കാ​ലു​ക​ളി​ലു​ണ്ടാ​കു​ന്ന വേ​ദ​ന​യോ നീ​രോ ആ​ണ് ഡി​വി​ടി​യു​ടെ ആ​ദ്യ ല​ക്ഷ​ണം. തി​ര​ക്കേ​റി​യ ഒ​രു ദി​ന​ത്തി​ന്‍റെ അ​വ​സാ​ന​മു​ണ്ടാ​കു​ന്ന സ്വാ​ഭാ​വി​ക വേ​ദ​ന​യാ​ണെ​ന്നു ക​രു​തി ബ​ഹു​ഭൂ​രി​ഭാ​ഗം പേ​രും ഇ​തി​നെ കാ​ര്യ​മാ​യി എ​ടു​ക്കാ​റി​ല്ല. പ​ക്ഷെ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ ജീ​വ​ന് ത​ന്നെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് ഇ​തെ​ത്തും. 
എ​ല്ലാ കാ​ലു​വേ​ദ​ന​യും ഡി​വി​ടി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് നി​സം​ശ​യം അ​ല്ലെ​ന്നു ത​ന്നെ​യാ​ണു​ത്ത​രം. പ​ക്ഷെ അ​തൊ​രു സൂ​ച​ന​യാ​കാം. അ​ത്ത​രം വേ​ദ​ന​ക​ള്‍ മാ​റാ​തെ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ജാ​ഗ്ര​ത​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണെ​ന്നും നി​ശ്ച​യി​ക്കാം. ഇ​തി​ന് ആ​ദ്യം വേ​ണ്ട​ത് രോ​ഗ​ത്തെ​ക്കു​റി​ച്ച് ഗൂ​ഗി​ള്‍ തി​ര​യ​ല്‍ ന​ട​ത്താ​തി​രി​ക്കു​ക എ​ന്ന​താ​ണ്. കേ​വ​ലം മൂ​ന്നു മാ​സ​ത്തെ ചി​കി​ത്സ കൊ​ണ്ട് മാ​റ്റി​യെ​ടു​ക്കാ​വു​ന്ന ഈ ​രോ​ഗ​ത്തെ അ​നാ​വ​ശ്യ​മാ​യി സ​മ​യം ക​ള​ഞ്ഞ് വ​ലി​യ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ മാ​ത്ര​മേ ഇ​തു കൊ​ണ്ട് സാ​ധി​ക്കു​ക​യു​ള്ളൂ.

ആ​ര്‍ക്കൊ​ക്കെ രോ​ഗം വ​രാം?

സാ​ധാ​ര​ണ​യാ​യി കി​ട​പ്പു രോ​ഗി​ക​ള്‍, മേ​ജ​ര്‍ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ര്‍, അ​ര്‍ബു​ദ ബാ​ധി​ത​ര്‍, ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന ത്രോം​ബോ​ഫീ​ലി​യ രോ​ഗം, ദീ​ര്‍ഘ​ദൂ​ര യാ​ത്ര എ​ന്നി​വ​യാ​ണ് രോ​ഗ​കാ​ര​ണ​ങ്ങ​ള്‍. ഗ​ര്‍ഭാ​വ​സ്ഥ​യി​ലും, പ്ര​സ​വ​ശേ​ഷ​വും, ഹോ​ര്‍മോ​ണ്‍ മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ന്ന സ്ത്രീ​ക​ളി​ലും ഈ ​രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. എ​ന്നി​രു​ന്നാ​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സ്ത്രീ​ക​ളെ​ക്കാ​ള്‍ പു​രു​ഷ​ന്മാ​ര്‍ ത​ന്നെ​യാ​ണ് കൂ​ടു​ത​ല്‍. നി​ത്യ​വും വ്യാ​യാ​മം ചെ​യ്ത് ആ​രോ​ഗ്യ​വാ​നാ​യി ഇ​രി​ക്കു​ന്ന വ്യ​ക്തി​ക്ക് ഡി​വി​ടി വ​രു​മോ​യെ​ന്ന​ത് പ​ല​രും ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മാ​ണ്. അ​ത്‌​ല​റ്റു​ക​ള്‍ക്കാ​ണ് ഈ ​രോ​ഗ​സാ​ധ്യ​ത താ​ര​ത​മ്യേ​ന കൂ​ടു​ത​ലെ​ന്ന​ത് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തും. ക​ടു​ത്ത ശാ​രീ​രി​ക സ​മ്മ​ര്‍ദ​വും നി​ര്‍ജ​ലീ​ക​ര​ണ​വു​മാ​ണ് അ​ത്‌​ല​റ്റു​ക​ളെ ഈ ​രോ​ഗ​സാ​ധ്യ​ത​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്.

എ​ന്താ​ണ് ഈ ​രോ​ഗ​ത്തി​നു​ള്ള ചി​കി​ത്സ?

പ​ല​രു​ടെ​യും ധാ​ര​ണ ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും പോ​ലെ ആ​ജീ​വ​നാ​ന്തം മ​രു​ന്ന് ക​ഴി​ക്കേ​ണ്ട അ​സു​ഖ​മാ​ണി​തെ​ന്ന​താ​ണ്. എ​ന്നാ​ല്‍ പൊ​തു​വെ മൂ​ന്നു മാ​സ​ത്തെ ചി​കി​ത്സ കൊ​ണ്ട് മാ​റാ​വു​ന്ന അ​സു​ഖ​മാ​ണി​ത്. വാ​യി​ലൂ​ടെ ക​ഴി​ക്കാ​വു​ന്ന മ​രു​ന്നു​ക​ള്‍ ത​ന്നെ​യാ​ണ് ചി​കി​ത്സ​യി​ല്‍ പ്ര​ധാ​നം. എ​ന്നാ​ല്‍ ചി​ല കേ​സു​ക​ളി​ലെ​ങ്കി​ലും വാ​സ്കു​ല​ര്‍ സ​ര്‍ജ​ന്മാ​ര്‍ ചെ​റി​യ സൂ​ചി (ക​തീ​റ്റ​ര്‍) ധ​മ​നി​ക​ളി​ലേ​ക്ക് ക​യ​റ്റി ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന ചി​കി​ത്സാ​രീ​തി​യും അ​വ​ലം​ബി​ക്കാ​റു​ണ്ട്.

എ​ങ്ങി​നെ ത​ട​യാം?

അ​ധി​ക സ​മ​യം ഒ​രേ രീ​തീ​യി​ല്‍ ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ചെ​റു​വ്യാ​യാ​മ​ങ്ങ​ള്‍ ശീ​ലി​ക്കാം. വി​ശി​ഷ്യാ ദീ​ര്‍ഘ​ദൂ​ര വി​മാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്കാ​ണ് ഈ ​ഭീ​ഷ​ണി കാ​ര്യ​മാ​യു​ള്ള​ത്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യെ​ന്ന​തും പ്ര​ധാ​ന​മാ​ണ്. ഡി​വി​ടി സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ സാ​ധാ​ര​ണ അ​ള്‍ട്രാ സൗ​ണ്ട് സ്കാ​നി​ങ്ങി​ലൂ​ടെ രോ​ഗ​നി​ര്‍ണ​യം ന​ട​ത്താ​വു​ന്ന​തേ​യു​ള്ളൂ.

എ​ന്തു ചെ​യ്യ​രു​ത്?

കാ​ലു​വേ​ദ​ന വ​ന്നാ​ല്‍ കു​ഴ​മ്പോ എ​ണ്ണ​യോ പു​ര​ട്ടി തി​രു​മ്മു​ക​യെ​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ലെ സാ​ധാ​ര​ണ രീ​തി​യാ​ണ്. എ​ന്നാ​ല്‍ ഓ​ര്‍ക്കു​ക, കാ​ലി​ല്‍ അ​മ​ര്‍ത്തി​യു​ള്ള ഇ​ത്ത​രം തി​രു​മ്മ​ല്‍ പ​ള്‍മ​ണ​റി എം​ബോ​ളി​സം എ​ന്ന മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന രോ​ഗാ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കും. എ​ണ്ണ​യോ കു​ഴ​മ്പോ പു​ര​ട്ടി തി​രു​മ്മു​മ്പോ​ള്‍ ധ​മ​നി​ക​ളി​ലെ ചെ​റി​യ ത​ട​സ​മു​ണ്ടാ​ക്കു​ന്ന ര​ക്ത​ക്ക​ട്ട അ​വി​ടെ നി​ന്നും അ​ട​ര്‍ന്ന് ര​ക്ത​ത്തി​ലൂ​ടെ ഒ​ഴു​കി ന​ട​ക്കും. ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പോ​കു​ന്ന ധ​മ​നി​ക​ളി​ല്‍ ഇ​വ പോ​യി ഓ​ക്സി​ജ​ന്‍ എ​ത്തി​ക്കു​ന്ന ധ​മ​നി​ക​ളി​ല്‍ ത​റ​ഞ്ഞി​രി​ക്കും. ഇ​തോ​ടെ പൊ​ടു​ന്ന​നെ​യു​ള്ള മ​ര​ണം സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ തി​രു​മ്മു​ന്ന​തി​നു മു​മ്പ് കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍ണ​യം അ​ത്യാ​വ​ശ്യ​മാ​ണ്. ഒ​രി​ക്ക​ല്‍ ഡി​വി​ടി വ​ന്ന വ്യ​ക്തി ശി​ഷ്ട​കാ​ലം മു​ഴു​വ​ന്‍ രോ​ഗ​ത്തെ​പ്പ​റ്റി ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​താ​ണ്. മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ക്കാ​യി ഡോ​ക്ട​റെ കാ​ണു​മ്പോ​ള്‍ ഡി​വി​ടി യു​ടെ കാ​ര്യം മ​റ​ക്കാ​തെ അ​റി​യി​ക്ക​ണം.

ഈ ​രോ​ഗാ​വ​സ്ഥ​യെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി വാ​സ്കു​ല​ര്‍ സൊ​സൈ​റ്റി ഒ​ഫ് കേ​ര​ള എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ല്‍കി വ​രു​ന്നു. നേ​രി​ട്ട് ഒ​പി​യി​ലൂ​ടെ ഡോ​ക്ട​റെ ക​ണ്ടും ആ​ശു​പ​ത്രി​വാ​സ​ത്തി​ലൂ​ടെ​യും ഇ​തി​ന് ചി​കി​ത്സ ന​ട​ത്താ​വു​ന്ന​താ​ണ്. ര​ക്തം നേ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ള്‍, കാ​ലി​ലെ മ​ര്‍ദം സ​ന്തു​ലി​ത​മാ​ക്കാ​നു​ള്ള സോ​ക്സു​ക​ള്‍, എ​ന്നി​വ രോ​ഗാ​വ​സ്ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ല്‍കു​ന്ന ചി​കി​ത്സാ​രീ​തി​ക​ളാ​ണ്.

ഗു​രു​ത​ര​മാ​യ രോ​ഗ​മാ​ണെ​ങ്കി​ലും സ​മ​യ​ത്തു​ള്ള രോ​ഗ​നി​ര്‍ണ​യ​വും കൃ​ത്യ​മാ​യ ചി​കി​ത്സ​യും കൊ​ണ്ട് അ​പ​ക​ട​ര​ഹി​ത​മാ​യി ത​ര​ണം ചെ​യ്യാ​വു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​ത്. മി​ഥ്യാ​ധാ​ര​ണ​ക​ള്‍ നീ​ക്കി അ​ലം​ഭാ​വം കാ​ണി​ക്കാ​തെ യാ​ഥാ​ര്‍ഥ്യ​ബോ​ധ​ത്തോ​ടു കൂ​ടി മു​ന്നോ​ട്ടു നീ​ങ്ങി​യാ​ല്‍ ഹ്ര​സ്വ​കാ​ല ചി​കി​ത്സ കൊ​ണ്ടു ത​ന്നെ സു​ഖ​പൂ​ര്‍ണ​മാ​യ ജീ​വി​തം ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഓ​ര്‍ക്കാം.
(വാ​സ്കു​ല​ര്‍ സ​ര്‍ജ​റി വി​ദ​ഗ്ധ​നാ​യ ലേ​ഖ​ക​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലെ ജ​ന​റ​ല്‍ സ​ര്‍ജ​റി വി​ഭാ​ഗം അ​സി. പ്രൊ​ഫ​സ​റാ​ണ്).


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top