Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2021 - 1:18 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

koottikal

കൂട്ടിക്കലിൽ ഉരുൾജലമെടുത്തുപോയത് ആറംഗ കുടുംബത്തെ

Published:17 October 2021

# ബിനീഷ് മള്ളൂശേരി

ഉരുൾ പൊട്ടലുണ്ടായ സമയത്ത് മാർട്ടിന്റെ കുടുംബത്തിലെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. കുന്നിൻപ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ  വെള്ളവും മണ്ണും കല്ലുകളും പതിക്കുകയായിരുന്നു. 

കോട്ടയം: കൂട്ടിക്കൽ കാവാലിയിൽ ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ഈ ലോകത്ത് നിന്നും ഉരുൾ ജലത്താൽ തുടച്ചുനീക്കപ്പെട്ടത് ഒരു കുടുംബത്തിലെ ആറുപേരെയാണ്. കാവാലി ഒറ്റലാങ്കൽ വീടിനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഗൃഹനാഥനേയും അമ്മയേയും ഭാര്യയേയും മൂന്നു പെൺകുഞ്ഞുങ്ങളേയും കലിതുള്ളിയ പ്രകൃതി കൊണ്ടുപോയി. കാണാതായ ഇവരുടെ മൃതദേഹങ്ങൾ ഇന്നലെയും ഇന്നുമായി രക്ഷാ പ്രവർത്തകർ കണ്ടെടുത്തു.

കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബത്തെയാണ് ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായത്. മാർട്ടിൻ (47), അമ്മ ക്ലാരമ്മ ജോസഫ്(65), മാർട്ടിന്റെ ഭാര്യ സിനി (35), മക്കളായ സ്നേഹ (13), സോന (10), സാന്ദ്ര (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ അമ്മയുടെയും സിനിയുടെയും സോനയുടെയും മൃതശരീരങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഉരുൾ പൊട്ടലുണ്ടായ സമയത്ത് മാർട്ടിന്റെ കുടുംബത്തിലെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. കുന്നിൻപ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ  വെള്ളവും മണ്ണും കല്ലുകളും പതിക്കുകയായിരുന്നു. 

ഇതോടെ കൂട്ടിക്കലിൽ ഉരുൾപൊട്ടലിലും ഒഴുക്കിൽപെട്ടും മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കാവാലിയിലും പ്ലാപ്പള്ളിയിലും 6 പേര്‍ വീതം മരിച്ചു എന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. ഇപ്പോഴും ഇവിടെ രക്ഷാ പ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായം ഉൾപ്പെടെ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ഉറപ്പ് നൽകിയിട്ടുണ്ട്. അപ്പോഴും ഒരു കുടുംബം അതിനായി പ്ലാപ്പള്ളിയിൽ ഉണ്ടാവില്ല. മാർട്ടിന്റെ ആറംഗ കുടുംബം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top