Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:43 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

ശക്തമായ മഴയില്‍ ചെങ്ങന്നൂരില്‍ വെള്ളം കയറി; ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം

Published:17 October 2021

പാണ്ടനാട് ആര്‍കെവി-നാക്കട റോഡിലും മംഗലം,ഇടനാട് ഭാഗങ്ങളിലും ,മുളക്കുഴയുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്

ചെങ്ങന്നൂര്‍: പത്തനംത്തിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ പടിഞ്ഞാറും ആലപ്പുഴ ജില്ലയുടെ കിഴക്കേ അതിര്‍ത്തി പങ്കിടുന്നതുമായ  ചെങ്ങന്നൂര്‍ താലൂക്കില്‍ പലയിടങ്ങളിലും വെള്ളം കയറി.   അപകടസാധ്യത കണക്കിലെടുത്ത് ശക്തമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പാണ്ടനാട് ആര്‍കെവി-നാക്കട റോഡിലും മംഗലം,ഇടനാട് ഭാഗങ്ങളിലും ,മുളക്കുഴയുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.ഇന്നലെ രാത്രിയോടെ മിക്കയിടങ്ങളിലും ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്.തിരുവന്‍വണ്ടൂര്‍ ഹൈസ്‌ക്കൂള്‍ ,മംഗലം ഓര്‍ത്തഡോക്‌സ് പള്ളി, മുളക്കുഴ എംഡി എല്‍പി സ്‌കൂള്‍ തുടങ്ങിയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഫോണ്‍ 0479-2452334

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top