Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2021 - 1:42 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

kokkayar

കൊക്കയാറിൽ മണ്ണിൽ പുതഞ്ഞ് മൂന്ന് കുട്ടികളുടെ മൃതദേഹം; തെരച്ചിൽ തുടരുന്നു

Published:17 October 2021

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.

ഇടുക്കി: ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ കൊ​ക്ക​യാ​റി​ല്‍ നി​ന്നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.

ഇനി അഞ്ചു പേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അ​തേ​സ​മ​യം കൂ​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് മ​രി​ച്ച 11 പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ര്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് മ​രി​ച്ച​ത്.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top