Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:54 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

k radhakrishnan

കോളനികളിൽ ജീവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കും; മന്ത്രി കെ രാധാകൃഷ്ണൻ

Published:17 October 2021

മഴക്കെടുതി സംസ്ഥാനത്തു വീണ്ടും ദുരിതം വിതയ്ക്കുകയാണ്. ദുരന്ത ബാധിതർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്

തിരുവനന്തപുരം: മഴക്കെടുതിയുടെ തീവ്രത കൂടുതലായി അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പ് പ്രതിജ്ഞാബദ്ധതയോടെ ഇടപെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

മഴക്കെടുതി സംസ്ഥാനത്തു വീണ്ടും ദുരിതം വിതയ്ക്കുകയാണ്. ദുരന്ത ബാധിതർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്. അവർക്ക് അതിജീവനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top