Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

കല്ലാര്‍ - നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മുങ്ങി മരിച്ചു

Published:17 October 2021

നെല്ലിക്കുന്ന് ചെക്ക് ഡാമില്‍ ഇറങ്ങി കളിച്ച സമയം ഒഴുക്കില്‍പ്പെടുകയായിരുന്നു. 2 പേരാണ് ഒഴുക്കില്‍പ്പെട്ടത്.5.30 നായിരുന്നു സംഭവം. ഒരാള്‍ അര കിലോമീറ്റര്‍ ഒഴുകി പോയി വള്ളിയില്‍ പിടിച്ച് ഇരുന്നു

തിരുവനന്തപുരം: വിതുര കല്ലാര്‍ - നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കല്‍ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (24) ആണ് മരിച്ചത്. ഇവര്‍ കുടുംബ സമ്മേതം പൊന്‍മുടിയില്‍ വന്നതാണ്. അവിടെ കയറ്റി വിട്ടില്ല.

തിരിച്ച് കല്ലാറ്റിനടുത്ത് നെല്ലിക്കുന്ന് ചെക്ക് ഡാമില്‍ ഇറങ്ങി കളിച്ച സമയം ഒഴുക്കില്‍പ്പെടുകയായിരുന്നു. 2 പേരാണ് ഒഴുക്കില്‍പ്പെട്ടത്.5.30 നായിരുന്നു സംഭവം. ഒരാള്‍ അര കിലോമീറ്റര്‍ ഒഴുകി പോയി വള്ളിയില്‍ പിടിച്ച് ഇരുന്നു.

അഭിലാഷിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരാള്‍ക്ക് കുഴപ്പമില്ല. അഭിലാഷിന്റെ മൃതദേഹം അര കിലോമീറ്ററോളം ഒഴുകി എന്ന് രക്ഷപ്പെടുത്തിയവര്‍ പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top