Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

sea

കണ്ണൂരിൽ‌ കടലിലെ പാറയിൽ ധ്യാനിക്കാൻ ഇരുന്നു, കടൽ‌ക്ഷോഭത്തിൽ കുടുങ്ങി യുവാവ്

Published:17 October 2021

എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒടുവില്‍ നാട്ടുകാരും അഗ്‌നിരക്ഷ സേനയും ചേര്‍ന്നാണ് യുവാവിനെ കരയിലെത്തിച്ചത്.

കണ്ണൂര്‍: കണ്ണൂരിൽ കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒടുവില്‍ നാട്ടുകാരും അഗ്‌നിരക്ഷ സേനയും ചേര്‍ന്നാണ് യുവാവിനെ കരയിലെത്തിച്ചത്. കരയിലെത്തിക്കുന്നത് ഇയാള്‍ എതിര്‍ത്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കരയിലെത്തിച്ചത്.

തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷ സേന എത്തുകയായിരുന്നു. മടങ്ങി വരാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top