Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:53 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Stock market

100 വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഓ​ഹ​രി വി​പ​ണി​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന സ്വ​പ്‌​ന​സ​മാ​ന​മാ​യ കു​തി​പ്പാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ൽ

Published:17 October 2021

സെ​ന്‍സെ​ക്‌​സ് അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 61,000ത്തി​നു മു​ക​ളി​ല്‍ ക്ലോ​സ് ചെ​യ്തു. ഒ​രു ല​ക്ഷം എ​ന്ന് തൊ​ടു​മെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്

ഓ​ഹ​രി വി​പ​ണി​യി​ൽ ആ​ഘോ​ഷ​തി​മി​ര്‍പ്പാ​ണ്. സെ​ന്‍സെ​ക്‌​സ് അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 61,000ത്തി​നു മു​ക​ളി​ല്‍ ക്ലോ​സ് ചെ​യ്തു. ഒ​രു ല​ക്ഷം എ​ന്ന് തൊ​ടു​മെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 100 വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഓ​ഹ​രി വി​പ​ണി​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന സ്വ​പ്‌​ന​സ​മാ​ന​മാ​യ കു​തി​പ്പാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ൽ. അ​തി​നി​ടെ നി​ക്ഷേ​പ​ക​രു​ടെ കൈ ​പൊ​ള്ളി​ക്കു​ന്ന ഒ​രു തി​രു​ത്ത​ല്‍ ആ​സ​ന്ന​മാ​ണോ എ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​കു​ന്നു​ണ്ട്.

ഓ​ഹ​രി വി​പ​ണി​യി​ല്‍ തി​രു​ത്ത​ല്‍ സ്വാ​ഭാ​വി​ക പ്ര​തി​ഭാ​സ​മാ​ണ്. "5-10 ശ​ത​മാ​നം തി​രു​ത്ത​ലൊ​ക്കെ ഓ​ഹ​രി വി​പ​ണി​യി​ല്‍ സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കും. അ​തി​നി​യും ഉ​ണ്ടാ​കും. പ​ക്ഷേ എ​ന്ന്, എ​ത്ര ശ​ത​മാ​നം തി​രു​ത്ത​ലു​ണ്ടാ​കു​മെ​ന്നൊ​ന്നും പ്ര​വ​ചി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. എ​ല്ലാ​വ​രും ഒ​രു തി​രു​ത്ത​ല്‍ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​മ്പോ​ള്‍ അ​തു​ണ്ടാ​യെ​ന്ന് വ​രി​ല്ല. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ചെ​ന്നു​മി​രി​ക്കാം' എ​ന്നാ​ണ് വി​പ​ണി നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത വ​ര്‍ഷാ​ദ്യ​ത്തോ​ടെ​യോ വി​പ​ണി​യി​ല്‍ 10-15 ശ​ത​മാ​നം തി​രു​ത്ത​ല്‍ വ​രാ​നി​ട​യു​ണ്ടെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ. 

തി​രു​ത്ത​ല്‍ എ​ന്തു​കൊ​ണ്ട്?
വി​പ​ണി ഉ​യ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ക്കൊ​പ്പ​മോ അ​തി​ലേ​റെ​യോ തി​രു​ത്ത​ലി​നും കാ​ര​ണ​ങ്ങ​ളു​ണ്ട്. ആ​ഗോ​ള വി​പ​ണി​യി​ലെ ഘ​ട​ക​ങ്ങ​ള്‍, ക്രൂ​ഡ് വി​ല വ​ര്‍ധ​ന, വി​ല​ക്ക​യ​റ്റം, പ​ലി​ശ നി​ര​ക്ക് ഉ​യ​രു​ന്ന​ത്, ഫെ​ഡ് പോ​ളി​സി മാ​റ്റ​ങ്ങ​ള്‍, ടാം​പ​റി​ങ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​യി​രി​ക്കും ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലും ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക. ക​മ്പ​നി ഫ​ല​ങ്ങ​ളാ​ണ് വി​പ​ണി ഉ​റ്റു​നോ​ക്കു​ന്ന മ​റ്റൊ​രു കാ​ര്യം. പാ​ദ​ഫ​ല​ങ്ങ​ള്‍ മി​ക​ച്ച​താ​യാ​ല്‍ വി​പ​ണി ഇ​തു​പോ​ലെ ത​ന്നെ മു​ന്നോ​ട്ട് പോ​കാ​നാ​ണ് സാ​ധ്യ​ത. 

 

വി​ദേ​ശ ഘ​ട​ക​ങ്ങ​ളെ വി​പ​ണി പ്ര​തി​രോ​ധി​ക്കു​മോ?
അ​തി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ലെ ഘ​ട​ക​ങ്ങ​ളെ ഇ​ന്ത്യ​ന്‍ വി​പ​ണി പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​തി​നു​ള്ള ക​രു​ത്ത് രാ​ജ്യ​ത്തെ വി​പ​ണി കൈ​വ​രി​ച്ചു​വെ​ന്നും നൊ​മു​റ ഹോ​ള്‍ഡി​ങ് പോ​ലു​ള്ള​വ വി​ല​യി​രു​ത്തു​ന്നു​ണ്ട്. വി​ദേ​ശ നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ള്‍ വ​ള​രെ പെ​ട്ടെ​ന്ന് പ​ണം പി​ന്‍വ​ലി​ച്ചാ​ല്‍ പോ​ലും ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി അ​തി​വേ​ഗം ത​ക​രി​ല്ല. ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ളും റീ​ട്ടെ​യ്ല്‍ നി​ക്ഷേ​പ​ക​രും വി​പ​ണി​യി​ലേ​ക്ക് പ​ണം ഒ​ഴു​ക്കു​ന്ന​ത് കൊ​ണ്ട് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി ഇ​ത്ത​രം ഘ​ട​ക​ങ്ങ​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റു​മെ​ന്ന് നോ​മു​റ ഇ​ന്ത്യ പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്നു. പേ​ടി​എം, നൈ​ക്ക, എ​ല്‍ഐ​സി പോ​ലെ വ​രാ​നി​രി​ക്കു​ന്ന വ​ന്‍ ഐ​പി​ഒ​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കും. 

 

ഉ​യ​ര്‍ന്ന ഫാ​ക്റ്റ​റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍
2021 ഓ​ഗ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം 11.9 ശ​ത​മാ​നം വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫി​സ് (എ​ന്‍എ​സ്ഒ) പു​റ​ത്തു​വി​ട്ട ഇ​ന്‍ഡ​സ്ട്രി​യ​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ (ഐ​ഐ​പി) ക​ണ​ക്കു​പ്ര​കാ​രം ഉ​ത്ദ​ന മേ​ഖ​ല​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ​മാ​സം 9.7 ശ​ത​മാ​ന​മാ​ണ്. ഈ ​വ​ര്‍ഷം ഏ​പ്രി​ല്‍- ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ല്‍ ഐ​ഐ​പി‌ സൂ​ചി​ക 28.6 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ചി​രു​ന്നു. കൊ​വി​ഡി​നെ തു​ട​ര്‍ന്നു ക​ഴി​ഞ്ഞ​വ​ര്‍ഷം ഇ​തേ​സ​മ​യം വ​ള​ര്‍ച്ച 25 ശ​ത​മാ​നം ചു​രു​ങ്ങി​യി​രു​ന്നു. ആ​വ​ശ്യ​ക​ത ഉ​യ​ര്‍ന്ന​തോ​ടെ നി​ര്‍മാ​താ​ക്ക​ള്‍ ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 

ഐ​പി​ഒ​ക​ളു​ടെ വ​ര്‍ഷം
2021 ഇ​തോ​ട​കം ത​ന്നെ ഐ​പി​ഒ​ക​ളു​ടെ വ​ര്‍ഷ​മെ​ന്ന ഖ്യാ​തി നേ​ടി​ക്ക​ഴി​ഞ്ഞു. 2024ഓ​ടെ ത​ന്നെ ഇ​ന്ത്യ​ന്‍ വി​പ​ണി​ക​ള്‍ അ​ഞ്ചു ല​ക്ഷം കോ​ടി വി​പ​ണി മൂ​ല​ധ​നം കൈ​വ​രി​ക്കു​മെ​ന്ന് രാ​ജ്യാ​ന്ത​ര റേ​റ്റി​ങ് ഏ​ജ​ന്‍സി​യാ​യ ഗോ​ള്‍ഡ്മാ​ന്‍ സാ​ക്‌​സ് വി​ല​യി​രു​ത്തു​ന്നു​ണ്ട്. അ​ടു​ത്ത മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ ഐ​പി​ഒ​ക​ളി​ലൂ​ടെ മാ​ത്രം വി​പ​ണി 40,000 കോ​ടി ഡോ​ള​ര്‍ മൂ​ല​ധ​നം കൈ​വ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഈ ​വ​ര്‍ഷം ഇ​തു​വ​രെ 40 ക​മ്പ​നി​ക​ള്‍ ഐ​പി​ഒ​ക​ള്‍ വ​ഴി 64,217 കോ​ടി രൂ​പ കൈ​വ​രി​ച്ചു ക​ഴി​ഞ്ഞു. അ​ടു​ത്ത ര​ണ്ടു​വ​ര്‍ഷം കൂ​ടി നി​ല​വി​ലെ നി​ല​യി​ല്‍ ഐ​പി​ഒ​ക​ള്‍ തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ന്‍റ​ര്‍നെ​റ്റി​ന്‍റെ വി​കാ​സം, സ്വ​കാ​ര്യ മൂ​ല​ധ​ന ല​ഭ്യ​ത, അ​നു​കൂ​ല​മാ​യ നി​യ​ന്ത്ര​ണ പ​രി​ത​സ്ഥി​തി എ​ന്നി​വ സ​മീ​പ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ 100 കോ​ടി ഡോ​ള​ര്‍ ശേ​ഷി​യു​ള്ള ക​മ്പ​നി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കാ​ന്‍ വ​ഴി​വ​ച്ചു. ഏ​ക​ദേ​ശം 30ഓ​ളം ക​മ്പ​നി​ക​ള്‍ 45,000 കോ​ടി രൂ​പ, ഐ​പി​ഒ വ​ഴി സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. പോ​ളി​സി​ബ​സാ​ര്‍ (6,017 കോ​ടി രൂ​പ), ഇം​ക്യു​ര്‍ ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ് (4,500 കോ​ടി രൂ​പ), നൈ​ക (4,000 കോ​ടി രൂ​പ), സി​എം​എ​സ് ഇ​ന്‍ഫോ സി​സ്റ്റം​സ് (2,000 കോ​ടി), മോ​ബി​ക്വി​ക് സി​സ്റ്റം​സ് (1,900 കോ​ടി) എ​ന്നി​വ​ര്‍ ഒ​ക്റ്റോ​ബ​ര്‍- ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഐ​പി​ഒ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന​വ​രാ​ണ്.

തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് കു​റ​യു​ന്നു
കൊ​വി​ഡ് സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​ള​ർ​ച്ച ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണി​ത്. എ​ന്നാ​ല്‍ സെ​പ്റ്റം​ബ​റോ​ടെ വി​പ​ണി​ക​ളി​ല്‍ ഉ​ണ​ര്‍വ് പ്ര​ക​ട​മാ​ണ്. സെ​ന്‍റ​ര്‍ ഫോ​ര്‍ മോ​ണി​റ്റ​റി​ങ് ഇ​ന്ത്യ​ന്‍ ഇ​ക്ക​ണോ​മി​യു​ടെ (സി​എം​ഐ​ഇ) ക​ണ​ക്ക​നു​സ​രി​ച്ച്, തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 6.9 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. തൊ​ഴി​ല്‍ ശേ​ഷി 85 ല​ക്ഷം ഉ​യ​ര്‍ന്നു. ശ​മ്പ​ള ജോ​ലി​ക​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് വ​ലി​യ വ​ര്‍ധ​ന​യു​ണ്ടാ​യ​ത്. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ വ​ര്‍ധ​ന 69 ല​ക്ഷ​മാ​ണ്. സെ​പ്റ്റം​ബ​റി​ല്‍ ശ​മ്പ​ള ജോ​ലി​ക്കാ​രു​ടെ എ​ണ്ണം 8.41 കോ​ടി​യാ​ണ്. ഓ​ഗ​സ്റ്റി​ല്‍ ഇ​ത് 7.71 കോ​ടി​യാ​യി​രു​ന്നു. ദൈ​നം​ദി​ന വേ​ത​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ക്കും ഇ​ട​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ 55 ല​ക്ഷ​മാ​യി വ​ര്‍ധി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ നി​ര​ക്ക് ഓ​ഗ​സ്റ്റി​ലെ 12.84 കോ​ടി​യി​ല്‍ നി​ന്നു സെ​പ്റ്റം​ബ​റി​ല്‍ 13.4 കോ​ടി​യാ​യി വ​ര്‍ധി​ച്ചു. 2019-20ല്‍ ​കോ​വി​ഡി​നു മു​മ്പ് ഇ​ത് 13.05 കോ​ടി​യാ​യി​രു​ന്നു. കാ​ര്‍ഷി​ക ജോ​ലി​ക​ളു​ടെ എ​ണ്ണം ഓ​ഗ​സ്റ്റി​ലെ 11.6 കോ​ടി​യി​ല്‍ നി​ന്ന് സെ​പ്റ്റം​ബ​റി​ല്‍ 11.36 കോ​ടി​യാ​യി കു​റ​ഞ്ഞു. കാ​ര്‍ഷി​കേ​ത​ര ജോ​ലി​ക​ള്‍ വ​ര്‍ധി​ച്ച​താ​ണ് ഇ​തി​നു കാ​ര​ണം. 

നി​ക്ഷേ​പ​ക​ര്‍ ചെ​യ്യേ​ണ്ട​ത്
സ്വ​ന്ത​മാ​യ വീ​ട്, വാ​ഹ​നം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ട് ഓ​ഹ​രി​യി​ല്‍ നി​ക്ഷേ​പി​ച്ച​വ​ര്‍ അ​തി​നാ​യി ല​ക്ഷ്യ​മി​ട്ട പ​ണം ഇ​പ്പോ​ള്‍ കൈ​വ​ശം വ​ന്നെ​ങ്കി​ല്‍ അ​തെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ല്‍ റി​ട്ട​യ​ര്‍മെ​ന്‍റ് കാ​ല​ത്ത് ന​ല്ല റി​ട്ടേ​ണ്‍ പ്ര​തീ​ക്ഷി​ച്ച് നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍ക്ക് കാ​ത്തി​രി​ക്കാം. പ​ര​മ്പ​രാ​ഗ​ത നി​ക്ഷേ​പ മാ​ര്‍ഗ​ങ്ങ​ളേ​ക്കാ​ള്‍ ച​രി​ത്ര​പ​ര​മാ​യി ഉ​യ​ര്‍ന്ന നേ​ട്ടം ന​ല്‍കു​ന്ന ഓ​ഹ​രി വി​പ​ണി​യെ നി​ക്ഷേ​പ​ക​ര്‍ ഇ​നി​യും ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top