Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2021 - 2:27 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

ഇടുക്കി ഇടമലയാര്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി

Published:17 October 2021

ഇടുക്കി, ഇടമലയാര്‍,ബാണാസുരസാഗര്‍ ഷോളയാര്‍ എന്നിവിടങ്ങളിലെ ഉല്‍പ്പാദനം ക്രമീകരിച്ചു കൊണ്ട് വെള്ളം
 നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

തിരുവനന്തപുരം: കക്കി, ഇടുക്കി, ഇടമലയാര്‍ എന്നീ അണക്കെട്ടുകളില്‍  അടുത്ത ദിവസങ്ങളില്‍ ഷട്ടര്‍ തുറക്കേണ്ടുന്ന സാഹചര്യമില്ലെന്ന് കെഎസ്ഇബിഎല്‍ ഫുള്‍ ടൈം ഡയറക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനം. ഇടുക്കി, ഇടമലയാര്‍,ബാണാസുരസാഗര്‍ ഷോളയാര്‍ എന്നിവിടങ്ങളിലെ ഉല്‍പ്പാദനം ക്രമീകരിച്ചു കൊണ്ട് വെള്ളം
 നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 നിലവില്‍ 10 എംസിഎമ്മില്‍ സംഭരണ ശേഷിയുള്ള ചെറിയ ഡാമുകളില്‍ നിന്ന് മാത്രമേ ജലം തുറന്നു വിട്ടു ക്രമീകരിക്കുന്നുള്ളുവെന്നും യോഗത്തില്‍ തീരുമാനമായി.കാലാവസ്ഥ പ്രവചനമനുസരിച്ച് ഒക്ടോബര്‍ 20 വരെ പരിസ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല . കൂടുതല്‍ ഡാമുകളുടെ കാര്യത്തിലെ അന്തിമ തീരുമാനം അതതു ഡിഡിഎംഎ / എസ്ഡിഎംയുടെ തീരുമാനത്തിന് അനുസരിച്ചു നടപ്പാക്കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top