Published:18 October 2021
കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാരികളെ മൂന്നാർ കാണിക്കുവാനായി വ്യത്യസ്തമായ നിരവധി പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിത മലബാറുകാര്‍ക്കായി പോക്കറ്റ് കാലിയാക്കാതെ മൂന്നാറിലെ എല്ലാ ഇടങ്ങളും കെഎസ്ആര്‍ടിസി ബസില്‍ കാണുവാനുള്ള ഉല്ലാസയാത്രയ്ക്ക് തുടക്കമായിരിക്കുകയാണ്. 48 യാത്രക്കാരുമായി ശനിയാഴ്ചയാണ് ആദ്യ സ്ലീപർ യാത്രയായത്.
മലപ്പുറത്തു നിന്നുള്ള യാത്രയ്ക്ക് ടിക്കറ്റ് ചാര്‍ജ് മാത്രം 700 രൂപയാകും. കെഎസ്ആര്‍ടിസി സ്ലീപര്‍ ബസിലെ താമസത്തിന് 100 രൂപയാണ് ചാര്‍ജ്. കമ്പിളി പുതപ്പ് വേണമെങ്കില്‍ 50 രൂപ അധികമായി നൽകേണ്ടി വരും. മൂന്നാറില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിങ് ചാര്‍ജ് 200 രൂപയാണ്. ഉച്ചഭക്ഷണം സ്വന്തം ചെലവില്‍ മേടിക്കാം, ഇതിനായി ഓര്‍ഡര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ടാറ്റാ റസ്റ്റോറന്റിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടീം ആയി വരുന്ന സഞ്ചാരികള്‍ക്ക് മൂന്നാറിലെ കെഎസ്ആര്‍ടിസി സൗകര്യം ഉപയോഗപ്പെടുത്താം. 1600 രൂപ മാത്രമാണ് ബസ് ബുക്ക് ചെയ്യുന്നതിനായി ചെലവാവുക. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്തതിനാല്‍ സ്ര്തീ യാത്രക്കാര്‍ അടക്കമുള്ളവര്‍ക്ക് ധൈര്യമായി ഇത് പ്രയോജനപ്പെടുത്താം.
പാക്കേജ്...
മലപ്പുറം ഡിപ്പോയിൽ നിന്ന് ഉച്ചയ്ക്കു ശേഷം 1 മണിക്ക് ബസ് പുറപ്പെടും. തുടർന്ന് പെരുമ്പാവൂരിൽ ഇന്ധനം നിറയ്ക്കാനും ചായ കുടിക്കാനുമായി നിർത്തും. രാത്രി 8 മണിയോടെ മൂന്നാറിലെത്തും. മറ്റു സ്റ്റാൻഡുകളിൽ കയറില്ല. മൂന്നാർ സബ് ഡിപ്പോയിൽ നിർത്തിയിട്ട എസി സ്ലീപ്പർ ബസുകളിലാണ് താമസ സൗകര്യം. ശുചിമുറിയടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. പിറ്റേന്ന് രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് സൈറ്റ് സീയിങ്. മൂന്നാർ സബ് ഡിപ്പോയിൽ നിന്നുള്ള പ്രത്യേക ബസിലായിരിക്കും യാത്ര. വൈകിട്ട് 7ന് മലപ്പുറത്തേക്കുള്ള ബസിൽ മടക്കയാത്ര.
പുലർച്ചെയോടെ മലപ്പുറത്തെത്തും. നിലവിൽ സൂപ്പർ ഫാസ്റ്റ് ബസിന് ഒരാൾക്ക് 1,000 രൂപയും ഡീലക്സിന് 1,200 രൂപയും എസി ലോഫ്ലോറിന് 1,500 രൂപയുമാണ് നിരക്ക്. മൂന്നാറിൽ കെഎസ്ആർടിസി എസി സ്ലീപ്പർ ബസിലെ താമസത്തിന് 100 രൂപയും സൈറ്റ് സീയിങ് ബസ് സർവീസിനുള്ള 200 രൂപയും അടക്കമാണ് പാക്കേജ്. ഭക്ഷണച്ചെലവ്, വിവിധയിടങ്ങളിലെ പ്രവേശന ഫീസ് തുടങ്ങിയവ യാത്രക്കാർ വഹിക്കണം.
മൂന്നാറിൽ വിവിധ കേന്ദ്രങ്ങളിലെ പ്രവേശന ഫീസ്....
ടീ മ്യൂസിയം– 125 രൂപ (കെഎസ്ആർടിസി പാക്കേജിലുള്ളവർക്ക് ഇവിടെ നിന്ന് തേയില വാങ്ങാൻ 5% ഡിസ്കൗണ്ടും ലഭിക്കും)
ടോപ് സ്റ്റേഷൻ – 20 രൂപ
കുണ്ടള അണക്കെട്ട്– സൗജന്യം
ഇക്കോ പോയിന്റ്– 10 രൂപ
ഷൂട്ടിങ് പോയിന്റ്– സൗജന്യം
മാട്ടുപ്പെട്ടി അണക്കെട്ട്– പ്രവേശനം സൗജന്യം (സ്പീഡ് ബോട്ട്– 300 രൂപ, പെഡൽ ബോട്ട്– 150 രൂപ)
ടീ ഗാർഡൻ ഫോട്ടൊ പോയിന്റ്– സൗജന്യം
വനംവകുപ്പ് ഫ്ലവർ ഗാർഡൻ– 50 രൂപ
കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി മലപ്പുറം
പ്രദീപ്
+91 99950 90216
റഷീദ്
+91 94472 03014
Phone-0483 2734950
email - mpm@kerala.gov.in
മൂന്നാർ
Phone-04865 230201
email - mnr@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972