Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:09 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Market Analysis, Business Updates, India Market

വി​ദേ​ശ നി​ക്ഷേ​പം ഊർജമാക്കി വി​പ​ണി

Published:18 October 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക 18,523ൽ ​തൊ​ട്ടു. വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ മു​മ്പൊ​രി​ക്ക​ലും കാ​ണാ​ത്ത ആ​വേ​ശ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ക​യാ​ണ്. ആ​ഗോ​ള ധ​ന​മേ​ഖ​ല കൊ​വി​ഡി​ന്‍റെ കെ​ടു​തി​ക​ളി​ൽ നി​ന്നും ഇ​പ്പോ​ഴും പു​റ​ത്തു​ക​ട​ക്കാ​ത്ത​തി​നാ​ൽ നി​ക്ഷേ​പ​ക​ർ പു​തി​യ വ​ള​ർ​ച്ചാ സാ​ധ്യ​ത​യു​ള്ള ഇ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് ബ്രോ​ക്കി​ങ് സ്ഥാ​പ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

കൊ​ച്ചി: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു​ള്ള വി​ദേ​ശ നി​ക്ഷേ​പ ഒ​ഴു​ക്ക് വീ​ണ്ടും ശ​ക്തി​യാ​ർ​ജി​ക്കു​ന്നു. ചൈ​ന​യി​ലെ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ദൃ​ശ്യ​മാ​കു​ന്ന അ​നി​ശ്ചി​ത​ത്വ​വും ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ സാ​ധ്യ​ത​ക​ൾ മെ​ച്ച​പ്പെ​ട്ട​തു​മാ​ണ് ആ​ഗോ​ള മേ​ഖ​ല​യി​ലെ വ​മ്പ​ൻ ഫ​ണ്ടു​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ല​ക്ഷ്യ​സ്ഥാ​ന​മാ​യി രാ​ജ്യ​ത്തെ ഓ​ഹ​രി വി​പ​ണി​യെ മാ​റ്റു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ 70,000 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലും ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ലെ വി​ദേ​ശ നി​ക്ഷേ​പം ഒ​രു ല​ക്ഷം കോ​ടി രൂ​പ ക​വി​യും.

രാ​ജ്യ​ത്തെ പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ൾ തു​ട​ർ​ച്ച​യാ​യി റെ​ക്കോ​ഡു​ക​ൾ കീ​ഴ​ട​ക്കി കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ബോം​ബെ ഓ​ഹ​രി സൂ​ചി​ക ഒ​ര​വ​സ​ര​ത്തി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 61,​863ലെ​ത്തി​യി​രു​ന്നു. ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക 18,523ൽ ​തൊ​ട്ടു. വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ മു​മ്പൊ​രി​ക്ക​ലും കാ​ണാ​ത്ത ആ​വേ​ശ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ക​യാ​ണ്. ആ​ഗോ​ള ധ​ന​മേ​ഖ​ല കൊ​വി​ഡി​ന്‍റെ കെ​ടു​തി​ക​ളി​ൽ നി​ന്നും ഇ​പ്പോ​ഴും പു​റ​ത്തു​ക​ട​ക്കാ​ത്ത​തി​നാ​ൽ നി​ക്ഷേ​പ​ക​ർ പു​തി​യ വ​ള​ർ​ച്ചാ സാ​ധ്യ​ത​യു​ള്ള ഇ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് ബ്രോ​ക്കി​ങ് സ്ഥാ​പ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ത്യ​യി​ൽ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ത​മാ​കു​ന്ന​തി​നൊ​പ്പം സാ​മ്പ​ത്തി​ക രം​ഗം അ​തി​വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റു​ക​യാ​ണ്. അ​തേ​സ​മ​യം ക്രൂ​ഡോ​യി​ൽ വി​ല​യി​ൽ ദൃ​ശ്യ​മാ​ക്കു​ന്ന കു​തി​ച്ചു​ച്ചാ​ട്ട​മാ​ണ് പ്ര​ധാ​ന ആ​ശ​ങ്ക.

സെ​പ്റ്റം​ബ​റി​ൽ മാ​ത്രം വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ 13,500 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ നി​ന്നു വാ​ങ്ങി​യ​ത്. ഏ​പ്രി​ൽ, മേ​യ്, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​പ്പ​ന മോ​ഡി​ലേ​ക്ക് മാ​റി​യ​ത്. ഐ​ടി, ബാ​ങ്കി​ങ്, ഓ​ട്ടൊ​മൊ​ബൈ​ൽ, കെ​മി​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല റെ​ക്കോ​ഡ് മു​ന്നേ​റ്റം ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ 1.7 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. 2019ൽ ​അ​വ​ർ ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ത്ര​യേ​റെ വി​ദേ​ശ നി​ക്ഷേ​പം ഒ​ഴു​കി​യെ​ത്തി​യി​ട്ടും അ​മെ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ താ​ഴു​ക​യാ​ണ്. ഉ​യ​ർ​ന്ന ക്രൂ​ഡോ​യി​ൽ വി​ല​യും സ്വ​ർ​ണ ഇ​റ​ക്കു​മ​തി​യി​ലെ വ​ർ​ധ​ന​യു​മാ​ണ് രൂ​പ​യ്ക്ക് തി​രി​ച്ച​ടി സൃ​ഷ്ടി​ക്കു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top