Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:35 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

aryan-khan

ആര്യൻ തിരിച്ചെത്തുന്നതുവരെ വീട്ടിൽ മധുരം വിളമ്പരുത്; ഗൗരി ഖാന്‍റെ നിർദേശം

Published:19 October 2021

ദീ​പാ​വ​ലി​ക്ക് മു​മ്പ് മ​ക​നെ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്നാ​ണ് ഷാ​രൂ​ഖും കു​ടും​ബ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ര്യ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഷാ​രൂ​ഖ് പു​റം​ലോ​ക​വു​മാ​യി തീ​രെ ബ​ന്ധം പു​ല​ർ​ത്തു​ന്നി​ല്ല.

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അറസ്റ്റിലായ മകൻ ആര്യൻ ഖാൻ പുറത്തിറങ്ങുന്നതു വരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി ഖാൻ ജീവനക്കാർക്ക് നിർദേശം നൽകി. ദീ​പാ​വ​ലി​ക്ക് മു​മ്പ് മ​ക​നെ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്നാ​ണ് ഷാ​രൂ​ഖും കു​ടും​ബ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ര്യ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഷാ​രൂ​ഖ് പു​റം​ലോ​ക​വു​മാ​യി തീ​രെ ബ​ന്ധം പു​ല​ർ​ത്തു​ന്നി​ല്ല. വീ​ട്ടി​ൽ​ത​ന്നെ അ​ദ്ദേ​ഹം ക​ഴി​ഞ്ഞു കൂ​ടു​ക​യാ​ണെ​ന്നും ബോ​ളി​വു​ഡ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

ഈദും ദീപാവലിയും പതിവായി ആഘോഷിക്കാറുള്ള ‌മന്നത്ത് ഈ ദിവസങ്ങൾ​ ദീപാലംകൃതമാകുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇക്കുറി ആഘോഷങ്ങളിൽ മുഴുകാനുള്ള അവസ്ഥയിലല്ല ഷാരൂഖും ഭാര്യ ​ഗൗരിയും. മകൻ തിരിച്ചെത്തുന്നതുവരെ വീട്ടിൽ മധുരം വിളമ്പരുതെന്ന നിർദേശം ഗൗരി ജോലിക്കാർക്ക് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനൊപ്പം പായസം തയാറാക്കിയതറിഞ്ഞാണ് ഗൗരി ജീവനക്കാരെ വിലക്കിയത്. ഇതിനുപിന്നാലെയാണ് ആര്യൻ മടങ്ങിവരുന്നതുവരെ മധുരവിഭവങ്ങൾ തയാറാക്കരുതെന്ന് നിർദേശം നൽകിയത്. ഏതൊരമ്മയെയും പോലെ ഗൗരി അസ്വസ്ഥയാണ്. അവർക്ക് ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്യുന്നുണ്ട്.

വിളിക്കുന്നവരോടെല്ലാം മകന് വേണ്ടി പ്രാർഥിക്കണമെന്നാണ് പറയുന്നത്. മന്നത്ത് വാർത്തകളിൽ നിറയാതിരിക്കാൻ സുഹൃത്തുക്കളോട് വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഷാരൂഖ്.

നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. നിയമവുമായി സഹകരിക്കും എന്നുതന്നെയാണ് അദ്ദേഹം എല്ലാ ഫോൺവിളികളിലും പറയുന്നത്. ഇതും കടന്നുപോകും എന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു- ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ​മാ​സം മൂ​ന്നി​നാ​ണ് എ​ൻ​സി​ബി ആ​ര്യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top