Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:26 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

elephant

കുത്തിയൊഴുകി മലവെള്ളം, നടുക്ക് കുടുങ്ങി കാട്ടാന; ഒടുവിൽ സംഭവിച്ചത്

Published:19 October 2021

പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്.

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങള്‍ പുറത്ത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വിഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്.

നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട്ടിലേക്ക് കയറുകയാണ്. പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന ക്യാപ്ക്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതിനിടെ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ അതിതീവ്രമഴയില്‍ മരണം 17 ആയി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായതോടെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയിലും പാലവും ഒലിച്ചുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റോഡുകളും തെരുവുകളും വെള്ളത്തിന്‍റെ അടിയിലായതോടെ നിരവധിപ്പേര്‍ ഒറ്റപ്പെട്ടു. നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ ഉണ്ടായ അതിതീവ്രമഴയാണ് സംസ്ഥാനത്തെ ദുരിതത്തിലാക്കിയത്. നീരൊഴുക്ക് ശക്തമായതോടെ നൈനിറ്റാള്‍ തടാകം കരകവിഞ്ഞ് ഒഴുകി. ഇതോടെയാണ് തെരുവുകളും റോഡുകളും വെള്ളത്തിനടിയിലായത്. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top