Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:57 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

Kollywood, Movie Release, Film News

കേരളത്തിലെ തിയേറ്ററുകൾക്ക് ഉണർവേകാൻ 'ഡോക്ടര്‍’

Published:19 October 2021

ഒക്ടോബര്‍ 25 കേരളത്തിലെ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്നത് ശിവകാര്‍ത്തികേയന്‍ സിനിമയായ ഡോക്ടറായിരിക്കും. നൂറിലധികം സ്‌ക്രീനുകളിലാണ് ഡോക്ടര്‍ റിലീസാകുന്നത്.

തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്ടര്‍’ കേരളത്തിലേക്ക്. ഒക്ടോബര്‍ 25 കേരളത്തിലെ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്നത് ശിവകാര്‍ത്തികേയന്‍ സിനിമയായ ഡോക്ടറായിരിക്കും. നൂറിലധികം സ്‌ക്രീനുകളിലാണ് ഡോക്ടര്‍ റിലീസാകുന്നത്. അതേസമയം കേരളത്തിലെ തമിഴ്നാട്ടില്‍ ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. മൂന്നു ദിനം കൊണ്ട് 28 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും സിനിമ വാരിയത്. റിലീസ് ദിവസം 8.2 കോടി രൂപയും പിറ്റേ ദിവസം 10.4 കോടി രൂപയും ഇന്നലെ 9.4 കോടി രൂപയുമാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നു ലഭിച്ചത്.  

റിലീസ് ദിവസം രാവിലെ ആറു മണിക്ക് പ്രത്യേക ഷോ നടത്തിയിരുന്നു. ശിവകാര്‍ത്തികേയന്‍, സംവിധായകന്‍ നെല്‍സണ്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ ചെന്നൈയിലെ വെട്രി തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു.

നെല്‍സണ്‍ ആദ്യം സംവിധാനം ചെയ്ത നയന്‍താര ചിത്രം കൊലമാവ് കോകില പോലെയുള്ള ഡാര്‍ക് കോമഡി ചിത്രമാണ് ഡോക്ടര്‍. ശിവകാര്‍ത്തികേയന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് ആണ്. പ്രിയങ്ക മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്‍, അരുണ്‍ അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top