Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 4:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

Gold

പ​ണ​പ്പെ​രു​പ്പം ഒ​രു ശ​ത​മാ​നം: സ്വർ​ണ‌ ആ​വ​ശ്യം 2.6% വ​ര്‍ധി​ക്കു​ന്നു

Published:19 October 2021

കൊ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നു ശേ​ഷ​മു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വ​ര്‍ഷ​ത്തെ ഇ​ന്ത്യ​യി​ലെ സ്വ​ർ​ണാ​വ​ശ്യം പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​വാ​യി​രി​ക്കും. ഇ​തേ​സ​മ​യം ഇ​റ​ക്കു​മ​തി​യും ചെ​റു​കി​ട ആ​വ​ശ്യ​വും ശ​ക്ത​മാ​യി തു​ട​രും. 2022ല്‍ ​സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യ​ട​ക്ക​മു​ള്ള​വ മൂ​ലം ആ​വ​ശ്യം വ​ര്‍ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കൊ​ച്ചി: ഇ​ന്ത്യ​യി​ലും നി​ക്ഷേ​പ​ക​ര്‍ പ​ണ​പ്പെ​രു​പ്പ​ത്തി​നെ​തി​രെ​യു​ള്ള  മി​ക​ച്ച മാ​ര്‍ഗ​മാ​യി സ്വ​ര്‍ണ​ത്തെ ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന് വേ​ള്‍ഡ് ഗോ​ള്‍ഡ് കൗ​ണ്‍സി​ൽ റി​പ്പോ​ര്‍ട്ട്. പ​ണ​പ്പെ​രു​പ്പം ഓ​രോ ശ​ത​മാ​നം ഉ​യ​രു​മ്പോ​ഴും സ്വ​ര്‍ണ​ത്തി​നു​ള്ള ആ​വ​ശ്യം ഇ​ന്ത്യ​യി​ല്‍ .6 ശ​ത​മാ​നം വീ​ത​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ന്ത്യ​യി​ലെ സ്വ​ര്‍ണ​ത്തി​ന്‍റെ ആ​വ​ശ്യം സം​ബ​ന്ധി​ച്ച് 1990 മു​ത​ല്‍ 2020 വ​രെ​യു​ള്ള മൂ​ന്നു ദ​ശാ​ബ്ദ​ത്തെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് വേ​ള്‍ഡ് ഗോ​ള്‍ഡ് കൗ​ണ്‍സി​ല്‍ പു​റ​ത്തു​വി​ട്ട ഇ​ന്ത്യ​ന്‍ സ്വ​ര്‍ണ ഡി​മാ​ൻ​ഡി​നു പി​ന്നി​ലു​ള്ള ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ടാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.  

വ​രു​മാ​നം, സ്വ​ര്‍ണ​വി​ല നി​ല​വാ​രം, സ​ര്‍ക്കാ​ര്‍ ലെ​വി​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​ര്‍ണ ആ​വ​ശ്യ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന മൂ​ന്നു ഘ​ട​ക​ങ്ങ​ൾ. മൊ​ത്തം ദേ​ശീ​യ വ​രു​മാ​ന​ത്തി​ല്‍ ഓ​രോ ശ​ത​മാ​നം വ​ര്‍ധ​ന​വു​ണ്ടാ​കു​മ്പോ​ഴും സ്വ​ര്‍ണ​ത്തി​നു​ള്ള ആ​വ​ശ്യം 0.9 ശ​ത​മാ​നം വ​ര്‍ധി​ക്കും. രൂ​പ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍ണ വി​ല​യി​ല്‍ ഓ​രോ ശ​ത​മാ​നം വ​ര്‍ധ​ന​വു​ണ്ടാ​കു​മ്പോ​ഴും ആ​വ​ശ്യം 0.4 ശ​ത​മാ​നം ക​ണ്ട് ഇ​ടി​യാ​റു​മു​ണ്ട്.  ഇ​റ​ക്കു​മ​തി നി​കു​തി​യും മ​റ്റ് നി​കു​തി​ക​ളും ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍ണ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ ബാ​ധി​ക്കാ​റു​ണ്ട്. സ്വ​ര്‍ണ വി​ല​യി​ല്‍ പൊ​ടു​ന്ന​നെ​യു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ ഹ്ര​സ്വ​കാ​ല ആ​വ​ശ്യ​ത്തേ​യും തു​ട​ര്‍ച്ച​യാ​യ മാ​റ്റ​ങ്ങ​ള്‍ ദീ​ര്‍ഘ​കാ​ല ആ​വ​ശ്യ​ത്തേ​യും ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 

ഇ​ന്ത്യ​യി​ലെ സ്വ​ര്‍ണ ആ​വ​ശ്യ​ത്തെ ബാ​ധി​ക്കു​ന്ന​ത് വി​വി​ധ​ങ്ങ​ളും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന കാ​ര്യം വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ളെ​ന്ന് ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്ക​വെ വേ​ള്‍ഡ് ഗോ​ള്‍ഡ് കൗ​ണ്‍സി​ല്‍ ഇ​ന്ത്യാ റീ​ജ്യ​ണ​ല്‍ സി​ഇ​ഒ പി.​ആ​ര്‍. സോ​മ​സു​ന്ദ​രം പ​റ​ഞ്ഞു. സാം​സ്‌​കാ​രി​ക​മാ​യ അ​ടു​പ്പം, ദീ​ര്‍ഘ​കാ​ല പാ​ര​മ്പ​ര്യം, ഉ​ത്സ​വ വേ​ള​യി​ല്‍ സ​മ്മാ​നം ന​ല്‍കു​ന്ന രീ​തി തു​ട​ങ്ങി​യ​വ​യെ​ല്ലാം വ്യ​ക്ത​മാ​യും നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. എ​ങ്കി​ല്‍ ത​ന്നെ​യും ഇ​വി​ടെ സൂ​ചി​പ്പി​ക്കു​ന്ന മ​റ്റ് ഘ​ട​ക​ങ്ങ​ള്‍ ക​ഴി​ഞ്ഞ മൂ​ന്നു ദ​ശാ​ബ്ദ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ സ്വ​ര്‍ണ ആ​വ​ശ്യ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. ഈ ​റി​പ്പോ​ര്‍ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഈ ​മേ​ഖ​ല​യി​ലെ ത​ന്ത്ര​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ രീ​തി​ക​ള്‍ വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് വേ​ള്‍ഡ് ഗോ​ള്‍ഡ് കൗ​ണ്‍സി​ലി​ന് ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കൊ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നു ശേ​ഷ​മു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വ​ര്‍ഷ​ത്തെ ഇ​ന്ത്യ​യി​ലെ സ്വ​ർ​ണാ​വ​ശ്യം പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​വാ​യി​രി​ക്കും. ഇ​തേ​സ​മ​യം ഇ​റ​ക്കു​മ​തി​യും ചെ​റു​കി​ട ആ​വ​ശ്യ​വും ശ​ക്ത​മാ​യി തു​ട​രും. 2022ല്‍ ​സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യ​ട​ക്ക​മു​ള്ള​വ മൂ​ലം ആ​വ​ശ്യം വ​ര്‍ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ കൊ​റോ​ണ വൈ​റ​സ് ഭാ​വി​യി​ലും പൊ​ട്ടി​പ്പു​റ​പ്പെ​ട്ടാ​ല്‍ ഈ ​മേ​ഖ​ല​യി​ൽ അ​നി​ശ്ചി​ത​ത്വം ഉ​ണ്ടാ​കും. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പ​ത്തി​നും ആ​ഭ​ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന അ​വ​സ്ഥ തു​ട​രു​മ്പോ​ള്‍ ന​ഗ​ര മേ​ഖ​ല​ക​ളി​ല്‍ ബാ​റു​ക​ളും നാ​ണ​യ​ങ്ങ​ളും നി​ക്ഷേ​പ​ത്തി​നു കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നും റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top