Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 4:30 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

കോഴിക്കോട് ഫ്ളാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചതായി പരാതി

Published:20 October 2021

പ്രതികള്‍ നേരത്തെയും പല കേസുകളിലും ഉള്‍പ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളും യുവതിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്. വയനാട് സ്വദേശിയായ 25 വയസുകാരനാണ് യുവതിയെ വിവാഹം ചെയ്തത്.

കോഴിക്കോട്:ഫ്ളാറ്റില്‍ വച്ച് യുവതിയെ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്. രണ്ടു ദിവസം മുമ്പാണ് സംഭവം.സംഭവത്തില്‍ പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയും ഭര്‍ത്താവും കുഞ്ഞുമാണ് ഫ്ളാറ്റില്‍ താമസിക്കുന്നത്. അതിക്രമിച്ചു കയറിയ തൊട്ടടുത്ത ഫ്ളാറ്റിലെ യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതികള്‍ നേരത്തെയും പല കേസുകളിലും ഉള്‍പ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളും യുവതിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്. വയനാട് സ്വദേശിയായ 25 വയസുകാരനാണ് യുവതിയെ വിവാഹം ചെയ്തത്. ഇവരെ കുറിച്ചും പൊലീസ് വിശദമായി പരിശോധിച്ചു വരുകയാണ്. സംഭവത്തിന് പിന്നില്‍ ചില ദുരൂഹതകളുള്ളതായും പൊലീസ് പറഞ്ഞു.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top