Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 4:17 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

മോൺസൻ പെൺവാണിഭസംഘത്തിലെ കണ്ണി ; ഉന്നതർക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുത്തതായി സംശയം

Published:20 October 2021

മോന്‍സന്‍റെ വീട്ടില്‍ ചികില്‍സയുടെ പേരില്‍ പല യുവതികളും താമസിച്ചിരുന്നു. പല പ്രമുഖരും പെണ്‍വാണിഭത്തെ കുറിച്ച് അറിയാതെ പെണ്‍മക്കളെ മോന്‍സന്‍റെ വീട്ടില്‍ താമസിപ്പിച്ചു. സൗന്ദര്യ ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഈ നീക്കത്തെ മോണ്‍സണ്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടുതല്‍ പരാതിക്കാര്‍ എത്തിയാല്‍ പീഡനത്തിന് പുതിയ തലം കിട്ടും. പലരും മോന്‍സന്‍റെ സ്വാധീനം കണ്ട് പേടിച്ചിരുന്നു.

കൊച്ചി: വ്യാജപുരാവസ്തു- സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍വാണിഭവവും നടത്തിയതായി സംശയം ഉയരുന്നു. സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായാണ് ആരോപണം ഉയരുന്നത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസ് ചുമത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

മോന്‍സനെ രക്ഷിക്കാന്‍ ശ്രമിച്ച ഉന്നതന്‍ ആരെന്ന ചോദ്യവും ഇപ്പോള്‍ സജീവമാണ്.വിവിധ തലങ്ങളില്‍ സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാന്‍ മോന്‍സന്‍ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. മറ്റൊരു പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിനു മോന്‍സനെ രണ്ടാം പ്രതിയാക്കി സൗത്ത് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകള്‍ മോന്‍സണെ കൂടുതല്‍ കാലം ജയിലിലാക്കും.

മോന്‍സന്‍റെ വീട്ടില്‍ ചികില്‍സയുടെ പേരില്‍ പല യുവതികളും താമസിച്ചിരുന്നു. പല പ്രമുഖരും പെണ്‍വാണിഭത്തെ കുറിച്ച് അറിയാതെ പെണ്‍മക്കളെ മോന്‍സന്‍റെ വീട്ടില്‍ താമസിപ്പിച്ചു. സൗന്ദര്യ ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഈ നീക്കത്തെ മോണ്‍സണ്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടുതല്‍ പരാതിക്കാര്‍ എത്തിയാല്‍ പീഡനത്തിന് പുതിയ തലം കിട്ടും. പലരും മോന്‍സന്‍റെ സ്വാധീനം കണ്ട് പേടിച്ചിരുന്നു.

എന്നാല്‍ അറസ്റ്റിലായതോടെ പലരും പരാതി പറയാന്‍ ഒരുങ്ങുകയാണ്.കൊച്ചി കമ്മീഷണറായിരുന്ന സുരേന്ദ്രനുമായുള്ള അടുപ്പം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനൊപ്പം പുരാവസ്തുക്കളുടെ മറവില്‍ പല പൊലീസ് ഉന്നതരേയും വീട്ടിലെത്തിച്ചു. ഇതെല്ലാം പെണ്‍വാണിഭത്തിനുള്ള മറയൊരുക്കാന്‍ കാരണമായി. പൊലീസിനെ അറിയിച്ചാലും കേസ് എടുക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ മോന്‍സണ്‍ നല്‍കിയത്. ഇതാണ് ഇപ്പോള്‍ പൊളിയുന്നതും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top