Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:48 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Food

piza

പിസ പ്രേമികൾ ഒരിക്കലെങ്കിലും കഴിച്ചിരിക്കണം ഈ 'ഇൻവിസിബിൾ പിസ'

Published:20 October 2021

ഇത്തരത്തിൽ പുതിയ ഒരു വിഭവമാണിപ്പോൾ ഭക്ഷണപ്രേമികളുടെ ഇടയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. പിസ ഇപ്പോൾ പലരുടെയും പ്രിയപ്പെട്ട ഭക്ഷങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയിട്ടുണ്ട്.

ഓരോ ദിവസവും വ്യത്യസ്ത ഭക്ഷണ വിഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഫ്യൂഷൻ വിഭവങ്ങളും ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരത്തിൽ പുതിയ ഒരു വിഭവമാണിപ്പോൾ ഭക്ഷണപ്രേമികളുടെ ഇടയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. പിസ ഇപ്പോൾ പലരുടെയും പ്രിയപ്പെട്ട ഭക്ഷങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയിട്ടുണ്ട്. പൊതുവേ പിസയിൽ പരീക്ഷണങ്ങൾ നടത്തുന്നത് പിസ പ്രേമികൾക്ക് അത്ര ദഹിക്കാറുമില്ല.

എന്നാലിപ്പോൾ ഇൻവിസിബിൾ പിസയ്ക്ക് പിന്നാലെയാണ് പിസ ആരാധകർ. ഇൻവിസിബിൾ പിസ അഥവ കാണാൻ കഴിയാത്ത പിസ കാണാനും ഒരു ചന്തമൊക്കെയുണ്ടെന്നാണ് പലരുടേയും അഭിപ്രായം. ഒരു ലബോറട്ടറിയിൽ പരീക്ഷണം നടത്തുന്നത് പോലെ അത്രയും സൂക്ഷ്മമായും എന്നാൽ ഭംഗിയോടെയുമാണ് ഒരു  യുവാവ് ഈ സ്പെഷ്യൽ പിസ തയാറാക്കിയിരിക്കുന്നത്.

ജെൽ പോലുള്ള പിസ ബേസിലാണ് പിസ തയാറാക്കുന്നത്. അതുകൊണ്ടാണ് ഇൻവിസിബിൾ പിസ എന്ന പേരിട്ടിരിക്കുന്നത്. എന്തായാലും ലക്ഷക്കണക്കിനാളുകളാണ് ഈ പിസയുടെ വിഡിയോ കണ്ടിരിക്കുന്നത്. ഈ പിസ നന്നായിട്ടുണ്ടെന്നാണ് പലരുടെയും കമന്‍റുകൾ. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by YouTube (youtube)


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top