Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 4:59 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

World

സിറിയയിൽ സ്ഫോടനങ്ങൾ, 13 പേർ കൊല്ലപ്പെട്ടു

Published:20 October 2021

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടത്തിട്ടില്ല. ഒരു പാലത്തിനു താഴെ പ്രധാന ബസ് പോയിന്‍റിലാണ് സ്ഫോടനമുണ്ടായത്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ പോകുന്ന സ്ഥലമാണിത്. സമീപകാലത്തായി ഇത്തരം സ്ഫോടനങ്ങൾ സിറിയയിൽ വിരളമായിരുന്നു.

ഡമാസ്കസ്: രാവിലെ തിരക്കു സമയത്ത് ഒരു ബസിനു സമീപം റോഡരികിൽ സ്ഥാപിച്ചിരുന്ന രണ്ടു ബോംബുകൾ പൊട്ടിത്തെറിച്ച് സിറിയൻ തലസ്ഥാനം ഡമാസ്കസിൽ ചുരുങ്ങിയത് 13 പേർ മരിച്ചു. മൂന്നു പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നും സിറിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഡമാസ്കസിലാണു ദുരന്തം. ബസ് തകർന്നിട്ടുണ്ട്. ഇതേ പ്രദേശത്തുനിന്ന് മറ്റൊരു ബോംബ് കണ്ടെത്തി നിർവീര്യമാക്കി.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടത്തിട്ടില്ല. ഒരു പാലത്തിനു താഴെ പ്രധാന ബസ് പോയിന്‍റിലാണ് സ്ഫോടനമുണ്ടായത്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ പോകുന്ന സ്ഥലമാണിത്. സമീപകാലത്തായി ഇത്തരം സ്ഫോടനങ്ങൾ സിറിയയിൽ വിരളമായിരുന്നു. നേരത്തേ തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങൾ സർക്കാർ സേന പിടിച്ചെടുത്തതോടെയാണ് ആക്രമണങ്ങൾ കുറഞ്ഞത്.

പ്രസിഡന്‍റ് ബാഷർ അസാദിന്‍റെ സേനയ്ക്കാണ് സിറിയയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളുടെയും നിയന്ത്രണം. ഒരു ദശകക്കാലമായി തുടരുന്ന സിറിയയിലെ സംഘർഷങ്ങളിൽ മൂന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ജനസംഖ്യയിൽ പകുതിയോളം പേർക്കും വീടും സ്വത്തുമൊക്കെ നഷ്ടപ്പെട്ടു. 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top