Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:03 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Travel

athirappilli

അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Published:20 October 2021

അപകട ഭീഷണിയെത്തുടർന്ന് ജില്ല ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്.

തൃശൂർ‌: ശക്തമായ മഴയെത്തുടർന്ന് അതിരപ്പിള്ളി പുഴ നിറഞ്ഞൊഴുകിയതിനെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ല ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. എന്നാൽ മലക്കപ്പാറയിലേക്ക് പോകാൻ അനുവദിക്കില്ല.

മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്നാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് മഴ ഭീതി കുറയുകയാണ്. കാലാവസ്ഥ വകുപ്പിന്‍റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലെർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെ ഓറഞ്ച് അലെർട്ട് പിൻവലിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടാണ്. 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top