Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:53 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

വനിതാ വോളിബോള്‍ അംഗത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു

Published:20 October 2021

കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്‍റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും പരിശീലകന്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഹ്ജബിന്‍റെ അറ്റുപോയ തലയുടേയും രക്തക്കയുള്ള കഴുത്തിന്‍റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്‍റെ വെളിപ്പെടുത്തല്‍.

കാബൂള്‍: അഫ്ഗാൻ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. പരിശീലകന്‍ സുരയ്യ അഫ്‌സലിയാണ് (യഥാര്‍ത്ഥ പേരല്ല) മഹജബിന്‍ ഹക്കിമി എന്ന വനിതാ കളിക്കാരിയെ ഒക്ടോബര്‍ ആദ്യം താലിബാന്‍ കൊലപ്പെടുത്തിയതായി പറയുന്നത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്‍റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും പരിശീലകന്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഹ്ജബിന്‍റെ അറ്റുപോയ തലയുടേയും രക്തക്കയുള്ള കഴുത്തിന്‍റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്‍റെ വെളിപ്പെടുത്തല്‍.

 

അഷറഫ്ഗാനി സര്‍ക്കാരിന്‍റെ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. ഈ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട്‌ താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകന്‍ പറയുന്നു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്‍റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1978-ലാണ് അഫ്ഗാനിസ്താന്‍ ദേശീയ വനിതാ വോളിബോള്‍ ടീം നിലവില്‍ വന്നത്.

1978ലാണ് അഫ്ഗാന്‍ ദേശീയ വനിതാ വോളിബോള്‍ ടീം രൂപീകരിച്ചത്. ഈയിടെ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഘാനില്‍ സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top