Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:32 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

elephant

മുതലയെ തുമ്പിക്കൈയിലെടുത്ത് വലിച്ചെറിഞ്ഞ് ചവിട്ടിക്കൊന്നു, മക്കളെ സംരക്ഷിച്ച് അമ്മയാന; വിഡിയോ

Published:21 October 2021

ഇപ്പോഴിത ഒരു ആനയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാംബിയയിലെ ഒരു സഫാരിക്കിടെയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന മൃഗങ്ങളുടെ പല വിഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. ഇപ്പോഴിത ഒരു ആനയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാംബിയയിലെ ഒരു സഫാരിക്കിടെയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒരു ആന തന്‍റെ കുഞ്ഞിനെ രക്ഷിക്കാനായി ഒരു മുതലയെ കൊല്ലുന്നതാണ് വിഡിയോയിൽ. ഹാന്‍സ് ഹെന്‍റിക് ഹാര്‍ ആണ് സാംബിയയിലെ സഫാരിക്കിടയില്‍ വിഡിയോ പകര്‍ത്തിയിരിക്കുന്നത്.

മുതലകൾ അവസരവാദികളായ വേട്ടക്കാരാണ്. ആനക്കുട്ടികളെ ഇരയാക്കുന്നതായും അറിയപ്പെടുന്നു. ഈ അമ്മ ആന അങ്ങനെയൊരു സാധ്യതയേ പ്രോത്സാഹിപ്പിക്കുന്നില്ല. മുതല തന്‍റെ കുഞ്ഞിന്‍റെ അടുത്തെത്തിയതിൽ അവള്‍ക്ക് സന്തോഷമില്ല. അവളുടെ കുഞ്ഞിനെ സംരക്ഷിക്കാൻ, അവൾ മുതലയെ തന്നെ പൂര്‍ണമായും ഇല്ലാതാക്കി എന്ന് വിഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

തന്‍റെ മസ്തിഷ്കവും തുമ്പിക്കൈയും ഉപയോഗിച്ച് ആന മുതലയെ ആക്രമിക്കുന്നത് വിഡിയോയില്‍ കാണാം. ആനയ്ക്ക് കൊമ്പുകൾ ഇല്ലാത്തതിനാൽ, ആക്രമണത്തിന്‍റെ ഭൂരിഭാഗവും അവൾ തുമ്പിക്കൈ ഉപയോഗിച്ചാണ് ചെയ്യുന്നത്. ആന തന്‍റെ തുമ്പിക്കൈ മുതലയുടെ വാലിൽ ചുറ്റി അതിനെ ചവിട്ടി വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ആനയുടെ തുടർച്ചയായ ചവിട്ടൽ മുതല മരിക്കുകയും ചെയ്തു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top