Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

അനന്യയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു; പിന്നാലെ ചോദ്യം ചെയ്യൽ

Published:21 October 2021

പിതാവും നടനുമായ ചങ്കി പാണ്ഡെക്കൊപ്പമാണ് അനന്യ ചോദ്യം ചെയ്യലിന് ഹാജരായത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ ഓഫീസിലാണ് അനന്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. 22 കാരിയായ അനന്യ പാണ്ഡെ 2019 ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

മുംബൈ നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വീട്ടില്‍ ഇന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ  റെയ്ഡ് നടത്തുകയും അവരുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഈ മാസം ആദ്യം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനും മറ്റുള്ളവരും അറസ്റ്റിലായ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.അനന്യയെ ചോദ്യം ചെയ്യലിനായി എന്‍സിബി വിളിപ്പിക്കുകയും അവര്‍ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകുകയും ചെയ്തു.

പിതാവും നടനുമായ ചങ്കി പാണ്ഡെക്കൊപ്പമാണ് അനന്യ ചോദ്യം ചെയ്യലിന് ഹാജരായത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ ഓഫീസിലാണ് അനന്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. 22 കാരിയായ അനന്യ പാണ്ഡെ 2019 ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഒക്ടോബര്‍ 2 ന് ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ ലഹരി മരുന്നുമായി പിടിക്കപ്പെട്ട പ്രതികളില്‍ ഒരാളുടെ വാട്ട്സ്ആപ്പ് ചാറ്റുകളില്‍ അനന്യ പാണ്ഡെയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരും മറ്റ് അഞ്ച് പേരും എന്‍സിബി ഉദ്യോഗസ്ഥര്‍ വേഷംമാറി കപ്പലില്‍ നടത്തിയ റെയ്ഡിന് ശേഷം അറസ്റ്റിലായിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com
top